മലപ്പുറം: എസ്എന്‍ഡിപി യോഗം മലപ്പുറം യൂണിയന്റെ ആഭിമുഖ്യത്തില്‍ 162-ാം ശ്രീനാരായണഗുരുദേവ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. വര്‍ണ്ണാഭമായ ഘോഷയാത്രയും പൊതുസമ്മേളനവും അടക്കമുള്ള വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. പൊതുസമ്മേളനം ഗ്ലോബല്‍ നായര്‍ സമാജം രക്ഷാധികാരി ഭാസ്കരന് പിള്ള ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗത്തെയും ഹൈന്ദവ സമൂഹത്തെയും തകര്‍ക്കുന്നതിന് പലകോണില്‍ നിന്നും ആസൂത്രിതമായ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ് എന്നും അതിനെ ചെറുത്തുതോല്‍പ്പിക്കുന്നതിന് ഊര്‍ജ്ജസ്വല പ്രവര്‍ത്തനം നടത്തണമെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടര്‍മാരായ ദാസന് കോട്ടക്കല്‍, നാരായണന് നല്ലാട്ട്, മേഖല കണ്‍വീനര്‍മാരായ എം.ഭാസ്കരന്, ഗോവിന്ദന് കോട്ടക്കല്‍, കൃഷ്ണന് ഒതുക്കുങ്ങല്‍, ടി.എം.ഭാസ്കരന്, സുബ്രഹ്മണ്യന് പൊന്മള, ജതിന്ദ്രന്‍ മണ്ണില്‍തൊടി, വനിത സംഘം സെക്രട്ടറി സരള എന്നിവര്‍ സംസാരിച്ചു. എസ്എന്‍ഡിപി യോഗം യൂണിയന് സെക്രട്ടറി സുബ്രഹ്മണ്യന് ചുങ്കപള്ളി സ്വാഗതവും വൈസ് പ്രസിഡന്റ് പ്രദീപ് ചുങ്കപള്ളി നന്ദിയും പറഞ്ഞു.
എടപ്പാള്‍: എസ്എന്‍ഡിപി യോഗം എടപ്പാള്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ എടപ്പാള്‍ വള്ളത്തോള്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന 162-ാമത് ശ്രീനാരായണഗുരു ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനം ഉദ്ഘാടനം റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി മുരളി ശ്രീധര്‍ നിര്‍വ്വഹിച്ചു. ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ ലോകത്തിനു തന്നെ മാതൃകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുനിലാനിലന്‍ അദ്ധ്യക്ഷ്യത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ഡോ.കെ.വി.കൃഷ്ണന് അനുമോദിച്ചു. മെറിറ്റ് സംഗമം പൊന്നാനി സിഐ മുഹമ്മദ് ഹനീഫ, സൗജന്യ ഇന്‍ഷൂറന്‍സ് തുക കൈമാറി ഉദ്ഘാടനം ചെയ്തത് തണ്ടിലത്ത് രാമകൃഷ്ണന്, ടൂ വീലര്‍ വാഹന വിതരണം കെ.കെ.സുരേന്ദ്രന്, തയ്യല്‍ മെഷീന് വിതരണം ജയന്തി കുമാരന്, മംഗല്യ നിധി വിശാലാക്ഷി ടീച്ചര്‍, ഗൃഹോപകരണ വിതരണം പി.വി.നാണു, ക്വിസ് മത്സര വിജയികള്‍ക്ക് തടത്തില്‍ കേശവന് സമ്മാനം നല്കി, പി.ഉണ്ണിക്കൃഷ്ണന്, ഐ.സി.ഷജില്‍, പി.ഡി.സലീം, സുരേഷ് തുയ്യം, പുഷ്കരന്, നന്ദനന്‍ തിലകന്, പ്രജിത്ത് തേറയില്‍, രാഗം സുരേഷ്, പി.കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു. നേരത്തെ 100 കണക്കിന് ശ്രീനാരായണീയ ഭക്തരുടെ ഘോഷയാത്രയും നടന്നു. സി.ജി.മണികണ്ഠന് സ്വാഗതവും ബാലന് നൂനിയില്‍ നന്ദി പറഞ്ഞു.
നടുവത്ത്: 162-ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടുവത്ത് എസ്എന്‍ഡിപി ശാഖ ചതയദിന ഘോഷയാത്ര സംഘടിപ്പിച്ചു. ഈശ്വരമംഗലം അമ്പല പരിസരത്ത് നിന്നും ആരംഭിച്ച് ശാഖ ഓഫീസില്‍ സമാപിച്ചു. തുടര്‍ന്ന് ചതയദിന വിരുന്നും നടന്നു. ഘോഷയാത്ര ടി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം യൂണിയന് ബോര്‍ഡ് മെമ്പര്‍ പി.ആര്.രശ്മില് നാഥ് ഉദ്ഘാടനം ചെയ്തു. സത്യന് തിരുവാലി, പി.അനില്‍കുമാര്‍, വി.ശോ‘രാജ്, അനിരുദ്ധന്, സുനിത എന്നിവര്‍ സംസാരിച്ചു.
പരപ്പനങ്ങാടി: 162-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം സംഘടിപ്പിച്ച ഷോഷയാത്രയില്‍ പരപ്പനങ്ങാടി നഗരം പീതവര്ണമായി മാറി. ബിഇഎം സ്കൂള്‍ പരിസരത്തു നിന്നും ആരം‘ിച്ച വര്‍ണശബളമായ ഘോഷയാത്രയില്‍ നൂറുകണക്കിന് ശ്രീനാരായണീയരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. പഴയതെരു ശ്രീനാരായണ ഗുരുമന്ദിരത്തിലായിരന്നു ഘോഷയാത്രയുടെ സമാപനം. തുടര്‍ന്ന് നടന്ന സമ്മേളനം എസ്എന്‍ഡിപി തിരുര്‍ യൂണിയന് പ്രസിഡന്റ് കെ.ആര് ബാലന് ഉദ്ഘാടനം ചെയ്തു. ശ്രീപൂതേരി ശിവാനന്ദന്, സുഗുണന് പാറക്കടവ്, ബിജു കൊട്ടേക്കാട്ട്, ഷര്‍ളി ഗോപാലന്, സിന്ധു പാപ്പനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: