ഗുരുവായൂര്‍: ഇരിങ്ങപ്പുറം മണിഗ്രാം പെരുവത്ത് വീട്ടില്‍ ഹമീദിന്റെ മകന് ജയ്ഫറിന്റെ വീട് സിപിഎം – ഡിവൈഎഫ്ഐക്കാര്‍ ആക്രമിച്ചു. കഞ്ചാവ് കേസില്‍ പോലീസിന് വിവരം നല്കിയതാണത്രെ അക്രമത്തിന് കാരണം. ഇരിങ്ങപ്പുറം ചെന്താമര ക്ലബ്ബിലെ അംഗങ്ങള്‍ കൂടിയായ ഡിവൈഎഫ്ഐ സിപിഎം സംഘമാണ് വാളും ഇരുമ്പ് വടികളുമായി ജയ്ഫറിന്റെ വീട് അക്രമിച്ചത്. വാതില്‍ ചവിട്ടിത്തുറന്ന് അമ്മയേയും പെങ്ങളേയും കയ്യേറ്റം ചെയ്യുകയും ചെയ്തു. എതിര്‍ക്കാന്‍ ശ്രമിച്ച പെങ്ങളുടെ മകനെ വടിവാള്‍കൊണ്ട് കാലില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും തകര്‍ത്തു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ സിപിഎമ്മുകാര്‍ പിന്നീട് ജയ്ഫറിന്റെ വീട്ടിലെത്തി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അയല്‍വാസികള്‍ അതിന് സമ്മതം നല്‍കിയില്ല. ഇതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിന് പരാതി നല്കി. തലയത്ത് സൂരജ്, പെരിങ്ങയില്‍ നിഥിന് എന്നിവരെ സംഭവത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: