ചാലക്കുടി : മേലൂര്‍ പഞ്ചായത്തിലെ പ്രധാന നീരുറവയായ കൈതോലപ്പാടം നികത്തുന്നതിനെതിരെ ബിജെപി സമരം. മേലൂരിലെ സമ്പന്നരുടെ ക്ലബ്ബെന്നറിയപ്പെടുന്ന റീജീണല്‍ ക്ലബ്ബിന്റെ കാര്‍ പാര്ക്കിങ്ങിനായിട്ടാണ് കൃഷി ചെയ്തു വരുന്ന പാടശേഖരത്തിന്റെ നടുവില്‍ ക്വാറി വേസ്റ്റ് അടിച്ച് പാടശേഖരം നികത്തുന്നത്. ബിജെപി മേലൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറി,വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ എന്‍.ആര്.ലത നിര്‍മ്മാണ പ്രവൃത്തികള്‍ നിറുത്തി വെക്കണമെന്നാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കയിരുന്നെങ്കിലും ഇത് അവഗണിച്ചും കഴിഞ്ഞ അവധി ദിവസങ്ങളില്‍ വീണ്ടും പാടത്ത് ക്വാറി വേസ്റ്റ് അടിച്ചതിനെ തുടര്‍ന്ന് ബിജെപി പാടശേഖരത്തിലേക്ക് മാര്‍ച്ച് നടത്തിയത്.ജില്ലാ കമ്മിറ്റിയംഗം കെ.എം.സുബ്രഹ്മണ്യന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പാടശേഖരം വീണ്ടും നികത്തുന്നതറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറി വിധു എ മേനോന്,വില്ലേജ് ഓഫീസര്‍ എന്‍.ആര് ലത തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.സമീപത്തെ തോടും കൈയേറി നികത്തുന്നത് ഉടന്‍ നിറുത്തി വെക്കുവാന്‍ പഞ്ചായത്ത് സെക്രട്ടിറി നിര്‍ദ്ദേശിച്ചു.തരിശ് ഭൂമിയില്‍ കൃഷി ഇറക്കുന്നതിന്റെ ഭാഗമായി കര്‍ഷകരുടെ നേതൃത്വത്തില്‍ കൃഷി നടത്തി അമ്പതേക്കറോളം വരുന്ന പാടശേഖരോത്തോട് ചേര്‍ന്നുള്ള പാടശേഖരമാണ് നികത്തുന്നത്.ഇതിന്റെ സമീപത്തായി മറ്റുള്ളവരും ഏക്കറോളം ഭൂമിയില്‍ കൃഷി ചെയ്യുന്നുണ്ട്.ഇതിന് നടുവിലായിട്ടാണ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നികത്തുന്നത്.പാടശേഖരം നികത്തിയാല്‍ സമീപ പ്രദേശങ്ങളായ കരുവാപ്പടി,മുള്ളന്‍പാറ,കല്ലുകുത്തി,തുടങ്ങിയ പ്രദേശങ്ങളില്‍ രൂക്ഷമായ കൂടിവെള്ള ക്ഷാമത്തിന് കാരണമാകും.ഭൂമാഫിയകള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എല്ലാവിധ നിയമങ്ങളും, നടപടികളും അവഗണിച്ച് പാടശേഖരം നികത്തുന്നത്.
പഞ്ചായത്തില്‍ വ്യപകമായി ഭൂമാഫിയകള്‍ പാടശേഖരം കുറഞ്ഞ വിലക്ക് വാങ്ങിയ ശേഷം മണ്ണിട്ട് നികത്തു വില്‍പ്പന നടത്തി വരികയാണ്.ഇതിനെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ആര്.ശിവപ്രസാദ് പറഞ്ഞു. പാടശേഖരത്തിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ കമ്മിറ്റിയംഗം കെ.എം.സുബ്രഹ്മണ്യന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ആര്.ശിവപ്രസാദ്,ജനറല്‍ സെക്രട്ടറി ഷാജു കോക്കാടന്‍,കെ.കെ.രവി,പി.ആര്.ദാസന്,സി.എന്‍.സുരേഷ്പി.പി.ഗംഗാധരന്,സതീശന് കെ.ജി,ശിവന് നാരായണന്,സുരേഷ് വെള്ളന്നൂര്‍, തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.പാടശേഖരത്ത് അടിച്ചിരിക്കുന്ന ക്വാറി വേസ്ററ് അവിടെ നിന്ന് നീക്കം ചെയ്യണമെന്നും പാടശേഖരം പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ക്ക് നിവേദനവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: