ഇരിങ്ങാലക്കുട : കഥകളി നടനും സ്കൂള്‍ അദ്ധ്യാപകനുമായ വിനോദ് വാരിയര്‍ രചിച്ച രണ്ടാമത്തെ ആട്ടക്കഥ ദുന്ദുഭിമായാവിവധം ഇന്ന് വൈകീട്ട് 4 മണിക്ക്, ഡോ കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ പ്രതിമാസ പരിപാടിയായി ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ അരങ്ങേറുന്നു. കഥകളിക്ക് മുന്നോടിയായി “ആട്ടക്കഥാസാഹിത്യവും രംഗാവതരണവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ അവണപ്പറമ്പ് മഹേശ്വരന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.
പ്രഗത്ഭ കലാനിരൂപകരായ ഡോ ടി എസ ് മാധവന് കുട്ടി, ഡോ എം വി നാരായണന് എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. ടി വേണുഗോപാല്‍ ആമുഖപ്രഭാഷണം നടത്തുന്ന സെമിനാറിന്റെ സംയോജകന്‍ ചാലക്കുടി മുരളീധരന് ആണ്. തുടര്‍ന്ന് അരങ്ങേറുന്ന കഥകളിയില്‍ കലാനിലയം ഗോപി, കോട്ടയ്ക്കല്‍ ദേവദാസ്, കലാമണ്ഡലം വിജയകുമാര്‍, വിനോദ് വാരിയര്‍, കലാനിലയം മനോജ്, ആര്‍എല്‍വി പ്രമോദ് തുടങ്ങിയവര്‍ വേഷത്തിലും, കലാനിലയം രാജീവ്, കലാമണ്ഡലം സുധീഷ് സംഗീതത്തിലും, സദനംരാമകൃഷ്ണന്, കലാനിലയം രതീഷ്, കലാനിലയം പ്രകാശന്, കലാനിലയം ഉണ്ണിക്കൃഷ്ണന്എന്നിവര് മേളത്തിലും, കലാമണ്ഡലം രവികുമാര്‍ ചുട്ടിയിലും പങ്കെടുക്കുന്നു.
രാമായണത്തിലെ കിഷ്കിന്ധാകാണ്ഡത്തില്‍ നിന്നും വിനോദ് വാരിയര്‍ രചിച്ച ഈ ആട്ടക്കഥയുടെ അരങ്ങ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ഗുരുവായ കലാനിലയം ഗോപിയാണ്. അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ അദ്ധ്യാപകനായ വിനോദ് വാര്യരുടെ ആദ്യ ആട്ടകഥ ജയദ്രഥചരിതം ആട്ടകഥ വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് ജനറല്‍ സെക്രട്ടറികൂടിയാണ് വിനോദ് വാര്യര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: