പരപ്പനങ്ങാടി: കേരളത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ സൗമ്യ വധക്കേസില്‍ മുഖ്യ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിനെതിരെ പരപ്പനങ്ങാടിയില്‍ യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തി. പ്രതിക്കെതിരെയുള്ള തെളിവുകള്‍ സുപ്രീംകോടതിയില്‍ ഹാജരാക്കാനും കേസ് നേരാവണ്ണം നടത്താനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല. സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലമായാണ് ഗോവിന്ദച്ചാമി തൂക്കുകയറില്‍ നിന്നും രക്ഷപ്പെട്ടത്. സര്‍ക്കാരിന്റെ ഇത്തരം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രതിഷേധപ്രകടനം നടത്തി. റനീഷ് കോട്ടത്തറ, ടി.സന്ദീപ്, തറയില്‍ ശ്രീധരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തിരൂര്‍: സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ കാണിച്ച ആലംപാവത്തിനെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തിരൂരില്‍ പ്രതിഷേധപ്രകടനം നടത്തി ചാര്‍ളിതോമസ് എന്ന ഗോബിന്ദച്ചാമിയുടെ വധശിക്ഷ റദ്ധാക്കിയത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നു യുവമോര്‍ച്ച ആരോപിച്ചു. യുവമോര്‍ച്ച മണ്ഡലംപ്രസിഡന്റ് രതീഷ് ചെമ്പ്ര, സെക്രട്ടറി ശിവന്പടിയം, വൈസ് പ്രസിഡന്റ് ഹരിദാസ് മേനോന് എന്നിവര്‍ നേതൃത്വം നല്കി. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍ ഒബിസി മോര്‍ച്ച ജില്ലാപ്രസിഡന്റ് മനോജ് പാറശ്ശേരി, സുനില്‍ പരിയാപുരം ടി.രതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: