ഗുരുവായൂര്‍: ഗുരുവായൂര്‍ ആനയോട്ടത്തിലെ കേമന്‍ ~~രാമന്‍കുട്ടി (65) ~~ഓര്‍മയായി.ഇന്നലെ ഉച്ചക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു അന്ത്യം.
രാത്രി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കോടനാട് സംസ്ക്കരിച്ചു ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ലക്ഷണമൊത്ത കൊമ്പന്മാരിലൊരുവനായിരുന്നു രാമന്‍കുട്ടി. വാര്‍ദ്ധക്യസഹജമായ അസുഖംമൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു.പ്രത്യേക പരിഗണനയിലായിരുന്നു ചികിത്സകള്‍.
രാമന് കുട്ടിയുടെ വിയോഗത്തോടെ ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയില്‍ ആനകളുടെ എണ്ണം 53 ആയി.1956 മെയ് മാസം 17-നാണ് രാമന്‍കുട്ടിയെന്ന കൊമ്പനെ, കോഴിക്കോട് സാമുതിരിരാജ നടയിരുത്തുന്നത്.അന്ന് രാമന്‍കുട്ടിയ്ക്ക് പ്രായം അഞ്ചുവയസ്സ് മാത്രം. ഗരുവായൂര്‍ ആനയോട്ടത്തില്‍ 12 തവണരാമന്കുട്ടി ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: