കൊളത്തൂര്‍: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കല്‍ ഭഗവതിക്ഷേത്രത്തിലെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്ക് നല്കി വരുന്ന പ്രതിമാസപെന്ഷനോടൊപ്പം ഓണക്കോടിയും വീട്ടിലെത്തിച്ച് ക്ഷേത്രസമിതിയുടെ ഓണാഘോഷം. ക്ഷേത്രതട്ടകത്തെ 15 ഓളം പേര്‍ക്കാണ് പ്രതിമാസ പെന്ഷന് വിതരണം ചെയ്യുന്നത്. ക്ഷേത്ര വരുമാനത്തിന്റെ നിശ്ചിതശതമാനവും, ഭക്തജനങ്ങളില്‍ നിന്നുള്ള സംഭാവനയും ചേര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്.പരുത്തിയില്‍ പാറുക്കുട്ടിയമ്മ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് സി.വി.മുരളി, സെക്രട്ടറി എം.കെ.കരുണാകരന്, സാന്ത്വനം കണ്‍വീനര്‍ എം.വേണുഗോപാലന്‍, കെ.നാരായണന്‍കുട്ടി, പി.രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: