കല്‍പ്പറ്റ : ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അക്കാദമിക ശാക്തീകരണത്തിനും ജില്ലാ-ഉപജില്ലാ ഓഫീസുകള്‍ ശാസ്ത്രീയമായി വിഭജിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പിന് വയനാടിനോട് അവഗണന. 318 എല്‍.പി, യു.പി, സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ജില്ലയില്‍ ഒരു വിദ്യാഭ്യാസ ജില്ലയും മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളുമാണ് നിലവിലുള്ളത്. വിദ്യാലയങ്ങളുടെ എണ്ണം, കുട്ടികളുടെ-അധ്യാപക-അനധ്യാപകരുടെ എണ്ണം, ഭൂമിശാസ്ത്രം, യാത്രാ സൗകര്യം തുടങ്ങിയവയെല്ലാം പരിഗണിച്ച് ശാസ്ത്രീയ വിഭജനം അനിവാര്യമാണ്. വയനാട് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ക്ക് 82 സെക്കന്‍ഡറി സ്കൂളുകളുടെ മേല്‍നോട്ട ചുമതലയുണ്ട്. അതേസമയം പാല 48, ആലപ്പുഴ 44, കോതമംഗലം 50, കുട്ടനാട് 33 സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ഓരോ ജില്ലാ വിദ്യാഭ്യാസ കാര്യാലയവും ഓഫീസറെയും അനുവദിച്ചിട്ടുണ്ട്.
ജില്ലയിലെ മൂന്ന് ഉപജില്ലാ ഓഫീസര്‍മാര്‍ക്ക് 236 എല്‍.പി, യു.പി.സ്കൂളുകളുടെ മേല്‍നോട്ട ചുമതലയുണ്ട്. സുല്‍ത്താന്‍ ബത്തരി 83, വൈത്തിരി 71, മാനന്തവാടി 82 സ്കൂളുകളുടെ നിയന്ത്രണമുണ്ട്. അതേ സമയം മാങ്കൊമ്പ് 26, തലവടി 31, തുറവൂര്‍ 47, ചേര്‍ത്തല 53, ആലപ്പുഴ 40, ഹരിപ്പാട് 48 എല്‍.പി, യു.പി.സ്കൂളുകള്‍ക്ക് ഓരോ ഉപജില്ലാ കാര്യാലയവും ഓഫീസറെയും നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇതര ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ കീഴിലുള്ള സ്കൂളുകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് വിഭജനത്തില്‍ വ്യക്തമായ അനീതിയും വിവേചനവുമാണ് ജില്ലയോട് കാണിച്ചതെന്ന് പ്രധാനാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും സ്കൂളുകളില്‍ നിരന്തര അക്കാദമിക പരിശോധനക്കും ഗുണം ചെയ്യുമെന്നതിനാല്‍ വിഭജനം അനിവാര്യമാണെന്ന് കെ.എസ്.ടി.യു. ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ കാമ്പയിനും സംവാദവും സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് പി.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇ.ടി.റിഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബത്തേരി ഉപജില്ലാ പ്രസിഡന്റ് കെ.പി.ഷൗക്കുമാന്‍ അധ്യക്ഷത വഹിച്ചു. സി.കെ.നൗഫല്‍, ടി.അഷ്കറലി, സി.കെ.ജാഫര്‍, കെ.ആഷിഖ്,വി.എ.അബ്ദുല്‍ റഷീദ്, പി.നൗഫല്‍, എം.യു.ലത്തീഫ്, കെ.നസീര്‍, പി.നുഐമാന്‍, കെ.കെ.റഫീഖ്, അന്‍വര്‍ ഗൗസ്, പി.എം.ജൗഹര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: