ഗുണ്ടല്‍പേട്ട/കല്‍പ്പറ്റ : കര്‍ണാടകയിലെ ഗുണ്ടല്‍ പേട്ടയില്‍ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് തുടങ്ങി. ഓണം സീസണില്‍ മലയാളികളെ ലക്ഷ്യമിട്ടാണ് ചെണ്ടുമല്ലി കൃഷി. ചാമരാജ് നഗര്‍ ജില്ലയില്‍ മൈസൂര്‍-കോഴിക്കോട് ദേശീയ പാതയ്ക്കിരുവശത്തുമായി ഹെക്ടര്‍ കണക്കിന് പാടങ്ങളിലാണ് ചുവപ്പ്, മഞ്ഞ നിറങ്ങളിലായി ചെണ്ടുമല്ലി പാടം. പച്ചക്കറി കൃഷി കഴിഞ്ഞ് മണ്‍സൂണ്‍ കാലത്താണ് ചെണ്ടുമല്ലി കൃഷി. ശരാശരി 600 മില്ലീമീറ്ററാണ് ഇവിടുത്തെ വര്‍ഷപാതം. ഏക്കറിന് 5000 മുതല്‍ 12000 രൂപ വരെയാണ് പാട്ടം. കൃഷി ചെയ്ത ധാരാളം മലയാളി കര്‍ഷകര്‍ക്ക് ഇത്തവണത്തെ വിളവെടുപ്പില്‍ നഷ്ടങ്ങളുടെ കഥ മാത്രം. ഓണത്തിന് നല്ല വില ലഭിക്കും. കിലോഗ്രാമിന് അഞ്ച് രൂപയാണ് സാധാരണ പൂവില. ഓണക്കാലമായതിനാല്‍ 50 രൂപ വരെ വില ലഭിക്കും. മൈസൂരിലുള്ള ചില ഫാക്ടറികളിലേക്ക് പെയിന്റ് ഉണ്ടാക്കുന്നതിനും ചെണ്ടുമല്ലി കൊണ്ടുപോകുന്നുണ്ട്. ഇത്തരം കമ്പനികള്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ പൂക്കള്‍ മൊത്തമായെടുക്കുന്നതിനാല് കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ല. ഇടയ്ക്കിടെ എത്തുന്ന സഞ്ചാരികള്‍ തോട്ടത്തിന്റെ സെല്‍ഫിയെടുക്കുമ്പോള്‍ പത്തോ, ഇരുപതോ രൂപ ഇവര്ക്കുലഭിക്കുന്നു. 4.22 ച.കി.മി.മാത്രമാണ് ഗുണ്ല്പേട്ടയുടെ വിസ്തൃതി. 2011ലെ സെന്‍സസ് പ്രകാരം 28000 ആളുകളാണ് ഗുണ്ടല്‍പേട്ട ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലിലുള്ളത്. ചോളം, റാഗി, കരിമ്പ്, മഞ്ഞള്‍ തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നു. ഇടയ്ക്ക് ലഭിച്ച കനത്ത മഴയും പച്ചക്കറി പൂകൃഷിയെ ബാധിച്ചിട്ടുണ്ട്. സാധാര ണഗതിയില്‍ ഏഴ് തവണ വരെ വിളവെടുപ്പ് നടത്താം. എന്നാല്‍ ഇപ്രാവശ്യമത് അഞ്ചായി ചുരുങ്ങുമെന്നാണ് ക ര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: