കല്‍പ്പറ്റ : മാറുന്ന മലയാളികളുടെ പുതിയ പ്രവണതകള്‍ക്കനുസരിച്ച് വിപണിയും മാറുന്നു. എല്ലാം ഓണ്‍ലൈനില്‍ കിട്ടുന്ന ഈ കാലത്ത് ഓണത്തിനുള്ള പൂക്കളും ഓണ്‍ലൈനില്‍ എത്തികുകയാണ് വയനാട്ടിലെ ആറു ചെറുപ്പകാര്‍. ചുണ്ടേല്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ ചെറുകിട വ്യവസായ സംരംഭമായ ഗ്രീന്‍ഫുഡ് മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനം വഴിയാണ് അത്തം മുതല്‍ പൂക്കള്‍ ഓണ്‍ലൈനില്‍ വീട്ടല്‍ എത്തിച്ച് തുടങ്ങിയത്. തിരുവോണദിനം വരെ ഇത് തുടരും.
കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംരംഭമെന്ന് ഇതിന് നേതൃത്വം നല്കുന്ന യുവസംരഭകാരായ കെ.രാജേഷും സതീഷ് ബാബുവും പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് ആറു യുവാക്കള്‍ ചേര്‍ന്ന് കേരളത്തിലെ ആദ്യത്തെ പച്ചക്കറി ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഗ്രീന്‍ഫുഡ് മര്‍ക്കറ്റ് ഡോട്ട് ഇന്‍ രൂപം നല്‍കിയത്. വയനാട് ജില്ലയിലെ കര്‍ഷകരില്‍ നിന്നും, കാര്‍ഷിക കൂട്ടയിമകളില്‍ നിന്നും, പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്നും വേഫാം, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം, ബ്രഹ്മഗിരി സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഫാം ഫ്രഷ് പച്ചക്കറികള്‍ ഓര്‍ഡര്‍ അനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിലുടനീളം വീടുകളില്‍ എത്തിച്ച് നല്‍കുന്നുണ്ട്. കൂടാതെ വയനാട്ടില്‍ നിന്നുള്ള ചായപ്പൊടി, കാപ്പിപ്പൊടി എന്നിവയും ചക്ക ഉല്‍പ്പന്നങ്ങള്‍, മാങ്ങ ഉല്‍പ്പന്നങ്ങള്‍ എന്നിവയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ഓണ്‍ലൈനില്‍ വില്പന നടത്തിവരുന്നു. കൊച്ചി, തിരുവനന്തപുരം മെട്രോകളിലാണ് ഉപഭോക്താക്കള്‍ കൂടുതല്‍. നല്ല പ്രതികരണമാണ് ആളുകളില്‍ നിന്നും ലഭിക്കുന്നത്. ഈ പ്രവണത കണക്കിലെടുത്താണ് പൂക്കളുടെ ഓണ്‍ലൈന്‍ വിപണിയിലേക്കും കടന്നത്. ‘റെയിന്‍ബോ’ എന്ന പേരില്‍ ഏഴ് വര്‍ണ്ണങ്ങളിലുള്ള മൂന്നരകിലോ പൂക്കളുടെ കിറ്റാണ് നല്‍കുന്നത്. വയനാട്ടില്‍ നിന്ന് കൂടാതെ ഗുണ്ടല്‍ പേട്ടയിലെ കര്‍ഷകരില്‍ നിന്നും പൂക്കള്‍ ശേഖരിച്ചാണ് അയക്കുന്നത്. നേരത്തെ ആരംഭിച്ച അഞ്ചുകിലോ പച്ചക്കറികള്‍ അടങ്ങിയ ‘ കേരളസദ്യ’ പച്ചക്കറി കിറ്റിനും വയനാട്ടില്‍ നിന്നുള്ള നവരാമുളയരി, ഗന്ധകശാല, ജീരകശാല തുടങ്ങിയവ അടങ്ങിയ അരികിറ്റിനും ഓണകാലത്ത് ആവശ്യം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. ചുരുങ്ങിയ മുതല്‍ മുടക്കിലാണ് ഇപ്പോള്‍ സംരംഭം പ്രവര്‍ത്തിച്ച് വരുന്നത്. കൃഷിവകുപ്പ് ഇതുവരെ യാതൊരു സഹായവും നല്‍കിയിട്ടില്ല സര്‍ക്കാരോ അല്ലെങ്കില്‍ സ്വകാര്യ വ്യക്തികളോ മുതല്‍ മുടക്കനോ സഹായിക്കാനോ തയ്യാറായാല്‍ ഓണ്‍ലൈന്‍ വിപണി കുറച്ചുകൂടി സജീവമാക്കാന്‍ കഴിയുമെന്നും അത് വയനാട്ടിലെ കര്‍ഷകര്‍ക്ക് വലിയ സഹായകമാവുമെന്നും ഇവര്‍ പറഞ്ഞു
വയനാട് ജിലയിലെ കാര്‍ഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച ബഹുവിധ ചര്‍ച്ചകള്‍ക്കൊടുവിലാണ് കര്‍ഷകരെ സഹായിക്കാന്‍ ഇവര്‍ ഓണ്‍ലൈന്‍ വിപണി തുടങ്ങിയത്. ഇതേ ചുവട് പിടിച്ച് കേരളത്തില്‍ ഇന്ന് അഞ്ചില്‍ അധികം ഓണ്‍ലൈന്‍ പച്ചക്കറി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഗ്രീന്‍ഫുഡ് മാര്‍ക്കറ്റിംഗിന് മൊബൈല്‍ ആപ്ലികേഷനും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: