തൃശൂര്‍ :നട്ടെല്ല് വളയ്ക്കാതെ അഭിപ്രായങ്ങള്‍ പറഞ്ഞ എഴുത്തുകാരനായിരുന്നു എന്‍.വി കൃഷ്ണവാര്യരെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് സമൂഹപുരോഗതിക്കായി ഉപയോഗിച്ചു എന്നതാണ് എന്‍.വി കൃഷ്ണവാര്യരെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല തൃശൂര്‍ പ്രാദേശിക കേന്ദ്രം സംഘടിപ്പിച്ച എന്‍.വി കൃഷ്ണവാര്യര്‍ ജന്മശതാബ്ദി ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഭാഗൃഹത്തില്‍ നടന്ന പരിപാടിയില്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം.സി ദിലീപ്കുമാര് അധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന് മുഖ്യാതിഥിയായി.
സിന്റിക്കേറ്റംഗം ഡോ. കെ.ടി മാധവന്, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, പ്രാദേശിക കേന്ദ്രം വികസന സമിതി അംഗം പ്രൊഫ. കെ.ബി. ഉണ്ണിത്താന്, സംസ്കൃതി പ്രസിഡണ്ട് ഡോ. കെ. വിശ്വനാഥന്, സെക്രട്ടറി ഫിലേമോന്. പി. വര്‍ഗ്ഗീസ്, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രൊഫ. കെ.വി രാമകൃഷ്ണന്, ഡോ. പി.സി മുരളീമാധവന്‍, ഡോ. ടി. ജയകൃഷ്ണന് എന്നിവര്‍ ജന്മശതാബ്ദി പ്രഭാഷണങ്ങള്‍ നടത്തി. സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ആര് അംബിക സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഡോ. എം. കൃഷ്ണന് നമ്പൂതിരി നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: