ചാലക്കുടി: അക്ഷയ സെന്ററുകളില്‍ ആധാറിന് അപേക്ഷിക്കുന്നവരില്‍ നിന്ന് കൂടുതല്‍ തുക വാങ്ങുന്നതായി താലൂക്ക് വികസന സമിതി യോഗത്തില്‍ വ്യാപക പരാതി.അനുവദിച്ചതിലും കൂടുതല്‍ തുകയാണ് ഇവിടെ വാങ്ങൂന്നത്. വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.അംഗനവാടികള്‍ മുഖേന വിതരണം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ അളവ് സംബന്ധിച്ച് വിവരം അതാത് അംഗന്‍വാടികള്‍ക്ക് മൂന്പില് പ്രദര്ശിപ്പിക്കുവാന് സംവിധാനം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സ്ഥിരമായി താലൂക്ക് വികസന സമതി യോഗത്തില്‍ പങ്കെടുക്കാത്ത ഓഫീസുകള്‍ ഉണ്ടെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു.ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികളെ ഈ വിവരം അറിയിക്കുവാനും തീരുമാനിച്ചു.യോഗത്തില്‍ ബി.ഡി.ദേവസി എംഎല്‍എ അദ്ധ്യഷത വഹിച്ചു.തഹസീല്‍ദാര്‍ പി.കെ.ബാബു,ഡെപ്യൂട്ടി തഹസീല്‍ദാര്‍ എം.എസ്.ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: