തൃശൂര്‍: ചങ്ങരംകുളം എ.എസ്.ഐയെ തൃശൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേര്‍ത്തല പാണവള്ളി സ്വദേശി സരസനെ(54)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പതിവായി ഇയാള്‍ ഇവിടെ തങ്ങാറുണ്ടെന്നും സപ്തംബര്‍ ഒന്നിന് ലോഡ്ജില്‍ മുറിയെടുത്ത ഇയാളെ രണ്ടാം തിയതി വൈകുന്നേരം വരെ മുറിക്ക് പുറത്ത് കണ്ടിരുന്നതായും ലോഡ്ജ് ജീവനക്കാര്‍ മൊഴി നല്‍കിയതായി ഈസ്റ്റ് പൊലീസ് പറഞ്ഞു. ഇന്നലെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ ചരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറയുന്നു. മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഈസ്റ്റ് പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: