ഗുരുവായൂരില്‍ പാതയോരത്ത് മണ്‍പാത്രം ് വില്പന നടത്തുന്ന നാരായണി
ഗുരുവായൂര്‍: മണ്‍പാത്രം നിര്‍മ്മിച്ച് വില്പന നടത്തുന്നവര്‍ ഇന്നും ദുരിതത്തിലാണ്. കുംബാരന്‍ സമുദായത്തില്‍പെട്ട ഇവര്‍ക്ക് പരമ്പരാഗതമായ ഇവരുടെ തൊഴിലായ മണ്‍പാത്രനിര്‍മ്മാണം വിട്ടുകളയാനും മറ്റ് ജോലികളില്‍ ഏര്‍പ്പെടാനും ബുദ്ധിമുട്ടാണ്. പാത്രം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മണ്ണ് പോലും ലഭിക്കാന്‍ 15000 രൂപയോളം വേണ്ടിവരും.
ഇത് കണ്ടെത്തുന്നത് തന്നെ ശ്രമകരമാണ്. പാത്രമംഗലം സ്വദേശിയായ നാരായണി (58) പറഞ്ഞു. ഗുരുവായൂരില്‍ വഴിയോരത്ത് മണ്‍പാത്രം കച്ചവടം നടത്തുകയാണിവര്‍. പാത്രമംഗലം, മങ്ങാട്, മുണ്ടത്തിക്കോട് എന്നിവിടങ്ങളിലാണ് കുമ്പാരസമുദായങ്ങള് ഇപ്പോഴുള്ളത്. പല കുടുംബങ്ങളും താമസിക്കുന്ന ഭൂമിക്ക് പട്ടയം പോലുമില്ല. അധികൃതരോട് പരാതിപ്പെട്ടിട്ടും പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറു മണി വരെയിരുന്നാല്‍ നൂറി രൂപ മുതല്‍ മുന്നൂറ് രൂപ വരെ ലഭിക്കുക. ചിലപ്പോള്‍ ഒന്നും കിട്ടിയില്ലെന്നുംവരും. സംസഥാന സര്‍ക്കാര്‍ 100 ദിവസം പിന്നിട്ടപ്പോഴും എല്ലാം ശരിയാകുമെന്ന് പറഞ്ഞപ്പോഴും പരമ്പരാഗത തൊഴിലാളികളായ ഇവര്‍ ഒരു പ്രതീക്ഷയും ഇല്ലെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: