പാലക്കാട്: സര്‍ക്കാര്‍ ജീവനകാര്‍ക്ക് പരിധികളില്ലാതെ പന്ത്രണ്ടരശതമാനം ബോണസ് അനുവദിക്കുക, മാനദണ്ഡം നോക്കാതെ നടത്തുന്ന സ്ഥലംമാറ്റം അവസാനിപ്പിക്കുക, പെന്ഷന് പ്രായം 60 വയസ്സാക്കി ഉയര്‍ത്തുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക,സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ നികുതി എടുത്തു കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോ ധര്‍ണ്ണ നടത്തി.എന്‍ജിഒ സംഘ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജില്ലാ പ്രസിഡന്റ് ജി.മധുസൂദനന് പിള്ള അധ്യക്ഷതവഹിച്ചു.ബിഎംഎസ് വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രന്, എന്‍ടിയു റവന്യൂ ജില്ലാ പ്രസിഡന്റ് ആര്.വേണു ആലത്തൂര്‍, കെജിഒ സംഘ് ജില്ലാ സമിതി അംഗം എം.സുരേഷ്, കെഎംസിഎസ് എസ് സംസ്ഥാന സമിതി അംഗം ബാബുലൂയിസ്,കെ.എ.നിശാന്ത്, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി മുരളി കേനാത്ത്,ഫെറ്റോ ജില്ലാ വൈസ് പ്രസിഡന്റ് കെ.നാരായണന്, പെന്‍ഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി പി.ആര്.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പി.എന്‍.സുധാകരന് സ്വാഗതവും കെ.ശരവണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: