പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നാടും നഗരവും ഇന്ന് ഉണ്ണിക്കണ്ണന്മാര് കൈയടക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ, ഭക്ത സംഘടനകളുടെ സഹകരണത്തോടെയാണ് ജില്ലയിലെമ്പാടും ശോഭായാത്രകളും ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുള്ളത്. തൈവെയ്ക്കാം തണലേകാം താപമകറ്റാം – എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ടാണ് ആഘോഷങ്ങള്‍ നാടെങ്ങും നടക്കുന്നത്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി ഫ്ളക്സുകളും പ്ലാസ്റ്റിക്ക് പ്രചരണ സാധനങ്ങളും ~ഒഴിവാക്കിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്. പത്തനംതിട്ടയില്‍ മഹാശോഭായാത്ര ശാസ്താംകോവില്‍ സന്നിധിയില്‍ സമാപിക്കും. മലയാലപ്പുഴ ദേവീക്ഷേത്രാങ്കണം. വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രം. മൈലപ്ര ദേവീക്ഷേത്രം, മേക്കൊഴൂര്‍ ക്ഷേത്രം, താഴൂര്‍ ഭഗവതി ക്ഷേത്രം, നരിയാപുരം ഇണ്ടിളയപ്പന് ക്ഷേത്രം എന്നിവിടങ്ങളിലും മഹാശോഭയാത്രകള്‍ സമാപിക്കും. ചെന്നീര്‍ക്കര മാത്തൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ശോഭായാത്ര സമാപിക്കും.ഇലന്തൂരില്‍ മഹാശോഭായാത്ര ഭഗവതികുന്ന് ദേവീക്ഷേത്രാങ്കണത്തില്‍ എത്തും. പ്രക്കാനം കൈതവന ദേവീക്ഷേത്രം, ആലുംപാറ ക്ഷേത്രം, എന്നിവിടങ്ങളിലും ഓമല്ലൂര്‍ രക്തകണ്ഠസ്വാമി മഹാക്ഷേത്രം, വള്ളിക്കോട് തൃക്കോവില്‍ ക്ഷേത്രം എന്നിവിടങ്ങളിലും മഹാശോഭയാത്രകളും ആഘോഷങ്ങളും നടക്കും.
തിരുവല്ലയില്‍ വിവിധ ശോഭായാത്രകള്‍ സംഗമിച്ച് ശ്രീവല്ലഭ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും. പഴയകാവ് ശ്രീകൃഷ്ണക്ഷേത്രം, കുറ്റൂര്‍ ശങ്കരനാരായണക്ഷേത്രം, കടപ്ര ഉളഭിയത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എന്നിവിടങ്ങളിലും ആഘോഷപരിപാടികള്‍ നടക്കും. നിരണം മൂന്നൂറ്റിമംഗലം ക്ഷേത്രം, മേപ്രാല്‍ പുത്തമ്പലം ദേവീക്ഷേത്രം, പുത്തന്‍കാവ് ദേവീക്ഷേത്രം, മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം എന്നിവിടങ്ങള്‍ മഹാശോഭായാത്രകള്‍ സമാപിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായ്ത്രകള്‍ കല്ലൂപ്പാറ ശ്രീഭഗവതി ക്ഷേത്രം, കടമാന്‍കുളം കാണിക്കമണ്ഡപം, ആനിക്കാട് ശിവപാര്‍വ്വതി ക്ഷേത്രം, വായ്പ്പൂര് കീഴ്തൃക്കേല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോട്ടാങ്ങല്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷപരിപാടികള്‍ നടക്കും. വായ്പ്പൂര് കുളങ്ങരക്കാവ് ദേവീക്ഷേത്രം , വൃന്ദാവനം പ്രണമലക്കാവ് ദേവീക്ഷേത്രം, കൊറ്റനാട് ദേവീക്ഷേത്രം, പെരുമ്പെട്ടി മഹാദേവ, മഹാവിഷ്ണുക്ഷേത്രം, എഴുമറ്റൂര്‍ കണ്ണച്ചതേവര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ മഹാശോഭയാത്രകള്‍ സമാപിക്കും. തടിയൂര്‍ ശ്രീകണ്ഠേശ്വര ക്ഷേത്രം, കുന്നന്താനം മഠത്തില്‍കാവ് ശ്രീ ഭഗവതി ക്ഷേത്രം, ആഞ്ഞിലിത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷപരിപാടികള്‍ നടക്കും.വിവിധ സ്ഥലങ്ങളിലെ ആഘോഷപരിപാടികള്‍ പ്രമുഖ വ്യക്തികള്‍ ഉദ്ഘാടനം ചെയ്യും. എല്ലാ സ്ഥലങ്ങളിലും ആഘോഷത്തിന് മുന്നോടിയായി ഇന്നലെ വിളംബരഘോഷയാത്ര നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: