പാലക്കാട് നഗരസഭയില്‍ തെരുവുനായ നിയന്ത്രണം ഇന്ന് തുടങ്ങും
പാലക്കാട്: നഗരസഭയില്‍ തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി ഇന്ന് തുടങ്ങും. ഇതിന്റെ ഭാഗമായി നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ക്ലാസ് ഇന്ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ അറിയിച്ചു.
അതേസമയം ജില്ലാതല എബിസി പദ്ധതി (ആനിമല്‍ ബര്‍ത്ത് കണ്ട്രോള് പദ്ധതി) പ്രവര്‍ത്തനം സപ്തംബര്‍ 15ഓടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പാലക്കാട് ബ്ലോക്കുകളിലെ തിരഞ്ഞെടുത്ത അഞ്ചുമേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിനടത്തിപ്പിനാവശ്യമായ തുകയില്‍ രണ്ടുകോടി 60 ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ട്. അഞ്ച് ബ്ലോക്ക്പഞ്ചായത്തില്നിന്നും 27 ഗ്രാമപ്പഞ്ചായത്തില്‍നിന്നും തുക ലഭിക്കാനുണ്ട്. നഗരസഭയുടെ പദ്ധതിവിഹിതം സ്വീകരിക്കുന്നതിലുള്ള നടപടികളും പൂര്‍ത്തിയായി. രണ്ടുകോടി രൂപ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിന് രണ്ട് വെറ്ററിനറി സര്ജന്മാര്, നാല് പട്ടിപിടിത്തക്കാര്‍, ഒരു സഹായി എന്നിവരടങ്ങിയ സംഘമാണുണ്ടാവുക. കരാറടിസ്ഥാനത്തിലാണ് ഇവരെ ഏര്‍പ്പാടാക്കുന്നത്. ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ് നിര്‍വഹണോദ്യോഗസ്ഥന്‍.
ആഴ്ചയില്‍ അമ്പതെണ്ണത്തിന് എന്ന ക്രമത്തിലാണ് പ്രതിരോധ കുത്തിവെപ്പും ശസ്ത്രക്രിയയും നടത്തുക. ഇവയെ തിരിച്ചറിയാനുള്ള അടയാളവും പതിപ്പിക്കും. തെരുവുനായമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രധാനകാരണം മാലിന്യം കുമിഞ്ഞുകൂടുന്നതാണ്. സമ്പൂര്‍ണ മാലിന്യനിര്‍മാര്‍ജന നടപടിക്കായി വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം ഈമാസം അവസാനം വിളിച്ചുചേര്‍ക്കും.
എബിസി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനം നല്‍കിയതായും ഒറ്റപ്പാലത്ത് പദ്ധതി ഉദ്ഘാടനം നടത്തിയതായും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി പറഞ്ഞു. ശസ്ത്രക്രിയയ്ക്കുള്ള സജ്ജീകരണങ്ങള്‍ നടത്തി. വന്ധ്യംകരണം കഴിഞ്ഞശേഷം പട്ടികളെ പാര്‍പ്പിക്കുന്നതിനുമുള്ള താത്കാലിക ടെന്റ് നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ വിളിച്ചിട്ടുമുണ്ട്. നിര്‍മിതിക്കാണ് ചുമതല.

പ്രതികരിക്കാൻ ഇവിടെ എഴുതുക: