ശ്രീകൃഷ്ണന്റെ വളർത്തച്ഛൻ യമുനാനദിയുടെ മറുതീരത്തുള്ള ഗോകുലത്തിലാണ് നന്ദൻ താമസിച്ചിരുന്നത്. ഗോപന്മാരുടെ അധിപനായിരുന്നു അദ്ദേഹം. അക്കാലത്ത് മധുര ഭരിച്ചുകൊണ്ടിരുന്ന ആളാണ്കംസൻ. മധുര രാജാവിന് രാജഭാഗം കൊടുക്കേണ്ട ഒരു സമാന്തനെന്നനിലയേ നന്ദന് ഉണ്ടായിരുന്നുള്ളൂ. ശ്രീകൃഷ്ണൻ ഗോകുലത്തിൽ പാർത്തിരുന്നപ്പോൾ കംസനാൽ അയക്കപ്പെട്ട പലരാക്ഷസരേയും അദ്ദേഹം വധിച്ചിട്ടുണ്ട്.
കംസന്റെ ക്ഷണംസ്വീകരിച്ച് രാമകൃഷ്ണന്മാർ മധുരയിൽ പോകുകയും അവിടെ വച്ച് കംസനെവധിച്ച് അവർ മാതാപിതാക്കളായ ദവകീ വസുദേവന്മാരുടെ അടുക്കൽ പോയി താമസിച്ചു. കൃഷ്ണൻപോയതിനുശേഷമുള്ള നന്ദന്റെ ജീവിതം ദുഃഖ പൂർണ്ണമായിരുന്നു.
കംസ ഡിംഭന്മാരെ വധിക്കുന്നതിനായി ഒരിക്കൽ വൃന്ദാവനത്തിൽ എത്തിയ രാമകൃഷ്ണന്മാർ നന്ദനേയും യശോദയേയും ചെന്നുകണ്ടു. എന്നാൽ വീണ്ടും അവരോട് യാത്രപറഞ്ഞിട്ട് അവർ മധുരയിലേക്ക് തന്നെ പോന്നു. പീന്നീട് കൃഷ്ണനെ അവർ കാണുന്നത്. പ്രഭാസതീർത്ഥത്തിൽ വച്ചാണ്. പിന്നെ അവർതമ്മിൽ കാണുകയുണ്ടായിട്ടില്ല. നന്ദൻ പൂർവ ജന്മത്തിൽ ദ്രോണനെന്ന വസുവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: