വനമേഖലകളിലാണ് ഇത് ധാരാളംകണ്ടുവരുന്നത്. ഇലകൊഴിയുന്ന ഈർപ്പവനങ്ങളിലും അപൂർവമായി അർദ്ധ ഹരിത വനങ്ങളിലും വളരുന്ന ഇടത്തരം വൃക്ഷമാണ് ചടച്ചി അഥവാ ഉന്നം. തേക്കിന്റെ അപരനാണിത്. പത്തൊൻപത് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇലപൊഴിയുന്ന വൃക്ഷമാണ്. വരൾച്ചയും കൊടും തണുപ്പും ഇത് താങ്ങില്ല. ഇരുണ്ട തവിട്ടുനിറമാണിതിന്റെ തൊലിക്ക്. കുഭമാസംമുതൽ പൂക്കുവാൻ തുടങ്ങുന്നു.
പൂക്കൾക്ക് മഞ്ഞ നിറമാണ്. കായ്കളാകട്ടെ ആദ്യം വെള്ള നിറത്തിലും പിന്നീട് നിറം മാറി ചുമപ്പ് കൂടുതലുള്ള കറുത്തനിറമായി കാണപ്പെടുന്നു. തടി ഒന്നാന്തരം തന്നെയാണ്. ഉറപ്പും ഇലാസ്തികതയും ഇതിനുണ്ട്. മിനുസപ്പെടുത്തുന്നപണികൾക്ക് ഉപയോഗിക്കാം. തേക്കിന്റെ നിറമുള്ളതിന്നാൽ തെറ്റിദ്ധരിക്കപ്പെടാനുള്ള സാദ്ധ്യത നന്നായിട്ടുണ്ട്. വീട്ടുപ കരണങ്ങൾക്ക് നന്ന്. അർശസ്സിന് തൊലിയുടെ നീരും ചാമമാവും കൂട്ടിക്കുഴച്ച് കഴിക്കുന്നത് ഉത്തമമാണ്.
ഇതിന്റെ കായ കഴിക്കുന്നതിനും നല്ലതാണ്. ആന ഈമരത്തോട് മാത്രം കളിക്കാറില്ലത്രേ. കാട്ടിൽ മദോന്മത്തനായി കഴിയുമ്പോൾ മരങ്ങൾ കുത്തിമറിക്കുക പതിവാണ് എന്നാൽ ചടച്ചിമരത്തിനെകുത്തിയാൽ കൊമ്പ് എളുപ്പം ഊരിപ്പോരില്ല. അതിനാൽ ചടച്ചിയോട് കാട്ടിലെ ആനകൾ അകന്നുനിൽക്കും. ആനത്തോട്ടി കുന്തം എന്നിവയ്ക്കും കാർഷികോപകരണങ്ങൾക്ക് പിടിയായും ചടച്ചിയാണ് ഉത്തമമായികരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: