ചാലക്കുടി. പാവങ്ങളെ സഹായിക്കാന്‍ ഒരു ഓട്ടോറിക്ഷയും അതിന്റെ സാരഥിയും എപ്പോഴും തയ്യാറാണ് അതാണ് വിശുദ്ധ മിഖായേല്‍ എന്ന പേരുള്ള ഓട്ടോറിക്ഷയും അതിന്റെ ഡ്രൈവര്‍ അജയ് ജോര്‍ജ്ജും.
തന്റെ വരുമാനത്തിന്റെ നല്ലൊരു തുക ദിനം പ്രതി പാവങ്ങളെ സഹായിക്കാനാണ് വിനിയോഗിക്കുന്നത്.തന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും പാവപ്പെട്ടവരെ സഹായിക്കാനുള്ള മനസാണ് അജയ് ജോര്‍ജ്ജിനെ സേവന പ്രവൃത്തികള്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത് . തന്റെ ജീവിത മാര്‍ഗ്ഗമായ സ്വന്തം ഓട്ടോറിക്ഷയില്‍ ഒരു പെട്ടി വെച്ച് അതില്‍ ശേഖരിക്കുന്ന പണമാണ് ഇതിനായി ഉപയോഗിക്കുക.ഓട്ടോറിക്ഷ വാടക പോയി തിരികെ വരുമ്പോള്‍ യാത്രക്കാര്‍ നല്ക്കുന്ന മുഴുവന്‍ തുകയും ഓട്ടോറിക്ഷയില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കും.ഇതിന് പുറമെ ദിവസവും ഓട്ടം ആരംഭിക്കുന്നതിന് മുന്‍പായി നൂറ് രൂപയെങ്കിലും ഇട്ടതിന് ശേഷമാണ് ഓട്ടം തുടങ്ങുന്നത്.
രോഗികള്‍, നിരാലംബര്‍ നിരാശ്രയര്‍ തുടങ്ങിയവര്‍ക്കായി തന്റെ നിത്യ ജീവിതത്തില്‍ നിന്ന് ദിനം പ്രതി പണം നീക്കി വെച്ച് സഹായത്തിന് ഉപയോഗിക്കുകയാണ് അജയ്.പിതാവും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന തന്റെ കുടുംബത്തിന്റെ പ്രാരാബന്ധങ്ങള്ക്ക് ഈ പെട്ടിയില്‍ നിന്ന് പണം എടുക്കാന്‍ തോന്നിയാല്‍ എടുക്കാതിരിക്കുന്നതിനായി പെട്ടിയുടെ താക്കോല്‍ ചാലക്കുടി ജ്യോതിസ് കോളേജിലെ സിസ്റ്റേഴ്സിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.എല്ലാ മാസവും അവരാണ് പണം എണ്ണി തിട്ടപ്പെടുത്തി പാവപ്പെട്ടവര്‍ക്കായി ചിലവാക്കുന്നത്.അയ്യായിരത്തോളം രൂപവരെ ഒരു മാസം ഇത്തരത്തില്‍ സ്വരൂപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ അഞ്ച് മാസത്തോളമായി ഇത്തരത്തിലുള്ള സേവ പ്രവര്‍ത്തനം തുടങ്ങിയിട്ട്.ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടേയും,ടാക്സി ഡ്രൈവേഴ്സിന്റെയും നേതൃത്വത്തില്‍ സേവാ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിരിക്കുന്ന സംഘടനയായ സാരഥിയുടെ കീഴിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ചാലക്കുടിയില്‍ ഏകദേശം 15 ഓളം പ്രവര്‍ത്തകര്‍ ഉണ്ട്. സാരഥിയുടെ പ്രവര്‍ത്തകര്‍ ദിനം പ്രതി പത്ത് രൂപ ഫണ്ടിലെക്ക് മാറ്റി വെക്കണമെന്നാണ് തീരുമാനം.ഇതിനായി ഒരു ചെറിയ ചെപ്പിലാണ് പണം ശേഖരിച്ചിരുന്നത്. അങ്ങനെ പണം ശേഖരിച്ച് തുടങ്ങിപ്പോഴാണ് ഈ പ്രവര്‍ത്തനം കുറച്ച് കൂടി വിപുലമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. പോട്ട ചിറയത്ത് ജോര്‍ജ്ജിന്റെ മകനായ അജയുടെ പരിശ്രമത്തിന് ഭാര്യ അഞ്ജലിയുടെയും പൂര്‍ണ്ണ പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: