മണ്ണാര്‍ക്കാട്; ആദിവാസിമേഖലയായ അട്ടപ്പാടിയിലെ കോട്ടത്തറയിലുള്ള മലവേടന്സമുദായക്കാര്ക്ക് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജാതിസര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈ പ്രദേശത്തുകാരായ 17പേര്‍ക്കാണ് താലൂക്ക് തഹസില്‍ദാര്‍ ചന്ദ്രശേഖരക്കുറുപ്പ് ജാതിസര്‍ട്ടിഫിക്കറ്റ് അനുവദിച്ചുനല്കിയത്. 2014വരെ നല്കിക്കൊണ്ടിരുന്ന ഇവരുടെ ജാതിസര്‍ട്ടിഫിക്കറ്റ് ചിലരുടെ പരാതിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍!ക്ക് സര്‍ക്കാരില്‍നിന്ന് ലഭ്യമാകേണ്ട ആനുകുല്യങ്ങളെല്ലാം മുടങ്ങികിടക്കയായിരുന്നു.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ വകുപ്പ് മന്ത്രി ഏ.കെ. ബാലന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പുതിയ തഹസില്‍ദാര്‍ ചന്ദ്രശേഖരക്കുറുപ്പ് ഇവരുടെ ജീവിതരീതിയെപ്പറ്റി അട്ടപ്പാടിയെലെത്തി നേരിട്ട് അന്വേഷണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, ഇവരുടെ കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടശേഷം ഇവര്ക്കെല്ലാവര്ക്കുംതന്നെ ജാതിസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ തീരുമാനിക്കയായിരുന്നു.
വിദ്യാഭ്യാസ ആനുകുല്യങ്ങളും സര്‍ക്കാര്‍ ആനുകൂല്യങ്ങളുമെല്ലാം തടസ്സപ്പെട്ട് നില്‍ക്കയായിരുന്ന ഈ പതിനേഴ് കുടുംബക്കാരുടെയും ജാതിസര്‍ട്ടിഫിക്കറ്റ് പ്രശ്നത്തില്‍ പരിഹാരമാവുകയായിരുന്നു. താലൂക്കോഫീസില്‍ നടന്ന ചടങ്ങില്‍ താലൂക്ക് തഹസില്‍ദാര്‍ ചന്ദ്രശേഖരക്കുറുപ്പ് തന്നെ ഇവയുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: