കോഴഞ്ചേരി: നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്ത് കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ കരനെല്‍കൃഷി ആരംഭിക്കുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്.നായര്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി കൃഷിദിനം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിക്കുന്നതെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായികമേഖലാ പ്രഖ്യാപനത്തിന്റേയും മറ്റ് അനുമതികളുടേയും ബലത്തില്‍ സ്വകാര്യ വ്യക്തി വിമാനത്താവളത്തിന് വേണ്ടി ശ്രമം ആരംഭിച്ചിട്ടുണ്ട്. അവരുടെ ശ്രമങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രദേശത്ത് കൃഷി ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ്കാദംബരി, അംഗം പി.കെ.വിജയകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം എന്നിവരും ഷാജി ആര്.നായരോടൊപ്പം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
വിമാനത്താവള പദ്ധതി പ്രദേശത്ത് കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം ട്രാക്ടര്‍ ഉപയോഗിച്ച് കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിലം ഒരുക്കല്‍ ആരംഭിച്ചു. ചിങ്ങനം 1 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം നിര്വ്വഹിക്കുന്നതിനോടപ്പം കര്‍ഷക തൊഴിലാളികളെയും ആദരിക്കുകയും അവരുടെ സഹകരണത്തോടെ ആറന്മുള ഉള്‍പ്പെടെയുള്ള പുഞ്ചപ്പാടങ്ങളില്‍ കൃഷി ആരംഭിക്കുന്നതിന്റെ ഒ്ന്നാംഘട്ടമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നതെന്നും നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്ത് ജല ലഭ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി നിലം ഒരുക്കുന്ന പണികള്‍ ചിങ്ങം 1 ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന് അറിയിച്ചു. ഉദ്ഘാടനത്തിന് ബിജെപിയുടേയും കര്ഷകമോര്ച്ചയുടേയും സംസ്ഥാന ഭാരവാഹികള്‍ ചിങ്ങം 1 ന് ആറന്മുളയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറാര്‍ രാജേന്ദ്രപ്രസാദ്, മണ്ഡലം ജനറല്‍ സെക്രട്ടറി പി.സുരേഷ്കുമാര്‍, വൈസ് പ്രസിഡന്റ് ടി.പ്രസന്നകുമാര്‍, കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാരേന്ദ്രഭക്തന്, ആറന്മുള ബൂത്ത് പ്രസിഡന്റ് മാധവന്‍പിള്ള തുടങ്ങിയവര്‍ നിലംഒരുക്കലിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: