തിരുവല്ല: നഗരം ലഹരിമാഫിയകള്‍ കൈയ്യടക്കുന്നുവെന്ന് മാധ്യമവാര്‍ത്തകളെ ശരിവെച്ച് ചെങ്ങന്നൂര്‍,തിരുവല്ല നഗരങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിരോധിത ലഹരിവസ്തുക്കള്‍ എക്സൈസ് യൂണിറ്റുകളുടെ സംയുക്ത പരിശോധനയില്‍ പിടികൂടിയത്.ആയിരംകിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് ചെങ്ങന്നൂര്‍ തിരുവല്ല എന്നീ പ്രദേശങ്ങളില്‍ നിന്നുമായി സംയുക്ത സംഘം പിടിച്ചെടുത്തത്. ചെങ്ങന്നൂരില്‍ പിടിയിലായ ചെങ്ങന്നൂര്‍ ചിപ്പി തിയേറ്റര്‍ പരിസരത്തുനിന്നും പിടികൂടിയ ഉത്തര്‍പ്രദേശ്, ദേവരിയ ജില്ലയിലെ ബീജപ്പൂര്‍ സ്വദേശി ഛബി(18)യെ വെള്ളിയാഴ്ച രാവിലെ പിടികൂടിയതോടെയാണ് നിരോധിത പുകയില ഉത്പന്ന വേട്ടയ്ക്ക് വഴിതെളിഞ്ഞത്.ഉത്തര്‍പ്രദേശ് ഗോരക്പ്പൂര്‍ ജില്ലയിലെ ഗോലാബസാര് സ്വദേശി അശോക് കുമാര്‍ (43)ന്റെ ബിനാമിയായാണ് ഇയാള്‍ പുകയില ഉല്പന്നങ്ങള് വിറ്റിരുന്നത്. ഇത്തരം വില്‍പ്പനയില്‍ അശോക് കുമാറിനെ നിരവധി തവണ ചെങ്ങന്നൂര്‍ എക്സെസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് പരിശോധിച്ചപ്പോള്‍ വന്‍ തോതില്‍ പുകയില ഉത്പന്നങ്ങള്‍ ലഭിക്കുകയുണ്ടായി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് തിരുവല്ല ചിലങ്ക ജഗ്ഷനില്‍ എംഎഎസ് പാന്‍ ഷോപ്പില്‍ നിന്നുമാണ് ഇവര്‍ക്ക് വന്‍തോതില്‍ ഉത്പന്നങ്ങള്‍ ലഭിക്കുന്നതായി അറിയുന്നത്. തിരുവല്ല, കുറ്റൂര്‍ മുത്തൂര്‍ മുറിയില്‍ അസ്മി മന്‍സിലില്‍ ഹാരിസ് സേഠിന്റെ(45) ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ കട. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ എക്സെസ് സി.ഐ: ടെനിമോന് ഈ വിവരം എക്സെസ് കമ്മീഷണര്‍ ഋഷിരാജ് സിങിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ പ്രത്യേക അനുമതിയോടെ കട റെയിഡ് ചെയ്യുകയുമായിരുന്നു. ഇവിടെനിന്നും ആയിരം കിലോയോളം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.ഗുജറാത്തില്‍ നിന്നാണ് ഇവിടേക്ക് വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ എത്തുന്നത്.പത്തനംതിട്ട എക്സെസ് അസി. കമ്മീഷണര്‍ മുരളീധരന്‍നായരുടെ നേതൃത്വത്തില്‍ തിരുവല്ല എക്സെസ് സംഘവും സ്ഥലത്തെത്തി എക്സെസ് ഇന്‍പെക്ടര്‍മാരായ ആര്.മനോജ്, സലിലകുമാര്‍, അജയന്, അസി.എക്സെസ് ഇന്‍പെക്ടര്‍ സദാശിവന്‍പിള്ള, പ്രിവന്റീവ് ഓഫീസര്‍ അനി.കെ,സിവില്‍ എക്സെസ് ഓഫീസര്‍മാരായ ഡി. പ്രവീണ്‍, ആര്.രതീഷ്, കെ.പി.പത്മകുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: