കുരുടൻ വഴിയറിയാതെ അപകടനിലയിലെത്തി ദുരിതം അനുഭവിക്കുന്നു. ആത്മബോധം ഇല്ലാത്തവൻ അധർമ്മത്തിൽ അധഃപതിച്ച് നരകാഗ്നിയിൽ എത്തി എരിയുന്നു. എങ്ങനെ സൂര്യൻ ഭൂഗോളത്തെ പ്രകാശിപ്പിക്കുന്നതുപോലെ ബോധസ്വരൂപനായ ഭഗവാൻ ആദ്യന്തം പ്രകൃതിലോകമായി പ്രകാശിക്കുന്നു.
ഈ ബോധമായിട്ടാണ് മനുഷ്യലോകത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ അവസ്ഥയ്ക്കാണ് സത്യമെന്ന് പറയുന്നത്. ഈ അവസ്ഥയെ ഒരു മനുഷ്യൻ തന്റെ പ്രവൃത്തിയാൽ മനുഷ്യലോകത്തിന് യഥേഷ്ടം പ്രകാശിപ്പിച്ചിട്ട് അവനെ രൂപീകരിക്കണം.
അങ്ങനെ രൂപീകരിക്കുന്നതിനുള്ള പ്രവൃത്തിയെ സ്ഥാപിച്ചാണ് ധർമ്മം എന്നു പറയുന്നത്. ഇങ്ങനെ സത്യത്തെയും ധർമ്മത്തെയും കൊണ്ട് ഒരു മനുഷ്യനെ രൂപീകരിച്ചാൽ അവരിൽ ആത്മബോധോദയം ഉണ്ടാകും. അതു സത്യവും ധർമ്മവും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: