വടക്കഞ്ചേരി: ഭരണപരിഷ്ക്കരണ കമ്മറ്റി ചെയര്‍മാനെന്നത് പൊതുഖജനാവില്‍ നിന്ന് പണം ധൂര്ത്തടിക്കുവാനുള്ള പിണറായിവിജയത്തിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന് ആരോപിച്ചു. കിഴക്കഞ്ചേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണപൊതുയോഗവും ബിജെപിയിലേക്ക് വന്നവര്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
അഴിമതിക്കെതിരെ പുരപ്പുറത്ത് കയറി നിന്ന് പ്രസംഗിക്കുന്ന വി.എസ്.അച്ചുതാനന്ദന് ഈ പകല്‍കൊള്ള സ്വന്തം സുഖസൗകര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത് അപലപനീയമാണ്. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാവും എന്നത് സിപിഎം നേതാക്കളുടെയും സഹയാത്രികരുടെയും സുഖസൗകര്യങ്ങള്‍ക്കു വേണ്ടി മാത്രമായ ശരിയാക്കലായി തീര്‍ന്നിരിക്കുന്നു.
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ലോകനാഥന്, മണ്ഡലം പ്രസിഡന്റ് ഹരിദാസ്, മണ്ഡലം ജന.സെക്രട്ടറിമാരായ ബി.ഷിബു, കെ.കാര്ത്തികേയന് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കമ്മറ്റി പ്രസിഡന്റ് പി.എം.സുനില്‍ സ്വാഗതവും മണ്ഡലം കമ്മറ്റി അംഗം ശിവകുമാരി നന്ദിയും പറഞ്ഞു. വിവിധപാര്‍ട്ടികളില്‍ നിന്നായി 200 ഓളം പേര് ബിജെപിയില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: