വളാഞ്ചേരി: അശാസ്ത്രീയമായ ട്രാഫിക്ക് സംവിധാനം നിര്‍ത്തലാക്കണമെന്നും അനധികൃത പാര്‍ക്കിങ് കര്‍ശനമായി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ നടത്തിയ പണിമുടക്ക് യാത്രക്കാരെ വലച്ചു. വിദ്യാര്‍ത്ഥികളും ജോലിക്കാരുമടക്കം നിരവധി ആളുകള്‍ രാവിലെ മുതല്‍ ബ്സ് സ്റ്റോപ്പുകളില്‍ കൂടിനില്‍ക്കുന്നത് കാണാമായിരുന്നു.
തീര്‍ത്തും ന്യായമായ ആവശ്യത്തിനാണ് സമരമെങ്കിലും സമരം എന്നും ദുരിതം തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി ടൗണിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണം.
ടൗണിലെ അനധികൃത പാര്‍ക്കിങ് ഗതാഗതത്തിന് തടസ്സം നില്‍ക്കുകയാണെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു.
ഇതുമൂലം അനുവദിച്ച സമയക്രമം പാലിക്കാന്‍ കഴിയുന്നില്ലെന്നും സമയ പ്രശ്നം കാരണം അധികൃതരുടെ പിഴയടക്കമുള്ള പഴികളും പീഡനങ്ങളും നിരന്തരം അനുഭവിക്കേണ്ടി വരികയാണ്. വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ സ്വകാര്യ ബസുകളും പണിമുടക്കില്‍ പങ്കെടുത്തു. ഈ സമരം സൂചനയാണെന്നും വേണ്ട നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ബസ് തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: