പാലക്കാട്: അകത്തേത്തറ ശ്രീകൃഷ്ണക്ഷേത്രത്തില്‍ തപസ്യ ശ്രീകൃഷ്ണ ജയന്തി സംഗീതോത്സവത്തിന്റെ ഭാഗമായുള്ള പഞ്ചരത്ന കീര്‍ത്തനാലാപനവും സംഗീതാര്‍ച്ചനയും 21ന് രാവിലെ 9ന് ആരംഭിക്കും. തപസ്യ സംഗീതോത്സവ പരിപാടികള്‍ 18ന് വൈകീട്ട് 5.30ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന് നായര്‍ ഉദ്ഘാടനം ചെയ്യും.
ശ്രീകൃഷ്ണ സേവാ ട്രസ്റ്റ് പ്രസിഡന്റ് ജി.ഗോപാലകൃഷ്ണപിള്ള അധ്യക്ഷതവഹിക്കും. ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍, ഡോ.ടി.വി. ബാബുരാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.
18ന് കാഞ്ഞങ്ങാട് രാമചനന്ദ്രന്, 19ന് രഞ്ജിന് രാജ് എന്നിവരുടെ സംഗീത കച്ചേരികള്‍ അരങ്ങേറും. 20ന് അനന്തപത്മനാഭന്, ആനന്ദ് കൗശിക് എന്നിവരുടെ വീണകച്ചേരി,21ന് രാവിലെ 9.30ന് പഞ്ചകീര്‍ത്തനാലാപനം സംഗീതാര്‍ച്ചന,വൈകീട്ട് 7.30ന് കോട്ടയ്ക്കല്‍ മധു, വേങ്ങേരി നാരായണന്, കാസര്‍കോഡ് യോഗീഷ് ശര്‍മ്മ എന്നിവര്‍ അവതരിപ്പിക്കുന്ന ജുഗല്‍ബന്ദി,22ന് രവീന്ദ്രന് ആച്ചനത്തിന്റെ സംഗീതകച്ചേരി,23ന് ഭക്തിഗാനസുധ, നൃത്തനൃത്ത്യങ്ങള്‍,
24ന് രാവിലെ 8.30ന് അഷ്ടപദി വൈകീട്ട് മൂന്നിന് ശോഭായാത്ര എന്നിവ നടക്കും.സ്വാമി നിത്യാനന്ദ സരസ്വതി, സ്വാമി സ്വരൂപാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി,സ്വാമി ചിദാനന്ദപുരി, ആചാര്യന്, ജി.രാധാകൃഷ്ണന് എന്നിവരുടെ പ്രഭാഷണങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: