കാസര്‍കോട്: ഓണാഘോഷത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. വ്യാജവാറ്റ,് സ്പിരിറ്റ,് വ്യാജമദ്യം എന്നിവയുടെ കളളക്കടത്ത്, ചാരായക്കടത്ത്, സ്പിരിറ്റിന്റെ ദുരുപയോഗം എന്നിവയും തടയുന്നതിനാണ് പരിശോധന ശക്തമാക്കുന്നത്. കഞ്ചാവ്, മയക്കുമരുന്ന്, പുകയില ഉല്പന്നങ്ങള് വ്യാജ ആയുര്‍വ്വേദ ഉല്പന്നങ്ങള്, അരിഷ്ടാസവങ്ങള്‍ എന്നിവ വില്‍ക്കുന്നതും തടയും. എക്സൈസ് വകുപ്പ് സെപ്തംബര്‍ 18 വരെയാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുക. കാസര്‍കോട് എക്സൈസ് ഡിവിഷന് ഓഫീസില്‍ 24 മണിക്കൂറും ഒരു കണ്ട്രോള് റൂമും കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് എന്നീ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ഓരോ സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തിക്കും. പരാതികള്‍ എക്സൈസ് ടോള്‍ ഫ്രീ നമ്പര്‍ 155358, കണ്ട്രോള് റൂം 04994 256728. സ്ട്രൈക്കിംഗ് ഫോഴ്സ്-ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ 04672 204125, കാസര്‍കോട് സര്‍ക്കിള്‍ 04994 255332. മറ്റ് എക്സൈസ് ഓഫീസുകളുടെ നമ്പറുകള്‍-എക്സൈസ് റെയിഞ്ച് ഓഫീസ്, കുമ്പള -04998 213837, എക്സൈസ് റെയിഞ്ച് ഓഫീസ്, കാസര്‍കോട് -04994 257541, എക്സൈസ് റെയിഞ്ച് ഓഫീസ്, ബദിയടുക്ക -04994 261950, എക്സൈസ് റെയിഞ്ച് ഓഫീസ്, ബന്തടുക്ക-04994 205364, എക്സൈസ് റെയിഞ്ച് ഓഫീസ്, ഹോസ്ദുര്‍ഗ്ഗ് – 04672 204533, എക്സൈസ് റെയിഞ്ച് ഓഫീസ്, നീലേശ്വരം-04672 283174, എക്സൈസ് ചെക്ക് പോസ്റ്റ്, ബങ്കര മഞ്ചേശ്വരം-04998 273800. എന്നീ ഫോണ്‍ നമ്പറുകള്‍ വഴി നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: