കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചു വരുന്ന റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ദുരിതബാധിത കുടുംബത്തിന് സര്‍ക്കാര്‍ സൗജന്യമായി മാസം തോറും 25 കിലോ അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത് വന്നിരുന്നു. എന്നാല്‍ ജില്ലയിലെ മിക്ക റേഷന്‍ കടകളില്‍ നിന്നും കാര്‍ഡുടമകള്‍ക്ക് ഈ അളവില്‍ അരി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
ഇക്കാര്യമുന്നയിച്ച് പല തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് സംഘടനാ ഭാരവാഹികള്‍ പരാതി നല്‍കിയിട്ടും ശാശ്വത പരിഹാരം ഇന്നു വരെ ഉണ്ടായിട്ടില്ല. വളരെ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സുഭാഷ് ചീമേനി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം.ബി.രവീന്ദ്രന്. രാജീവ് തോമസ്, മധുസൂദനന്, ചന്ദ്രവതി, കെ.കെ.അശോകന്, ലക്ഷ്മി, സാബിറ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവീണ മാവുങ്കാല്‍ സ്വാഗതവും പ്രീത ശ്രീധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: