കല്‍പ്പറ്റ : കല്‍പ്പറ്റ : കെഎസ്ആര്‍ടിസിയിലെ ഭരണപക്ഷ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ യൂണിറ്റ് സമ്മേളനങ്ങള്‍ നടത്തിയ ദിവസം ബസ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കിയതായി പരാതി. ലാഭത്തിനായി സര്‍വ്വ പിന്തുണ നല്‍കിയിട്ടും നഷ്ടകണക്കുമാത്രം പറയുന്ന കെഎസ്ആര്‍ടിസിയുടെ ഇത്തരം സമീപനത്തിനെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്. ട്രിപ്പ്മുടക്കി യാത്രക്കാരെ കഷ്ടത്തിലാക്കിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സര്‍വ്വീസ് മുടങ്ങിയതുമൂലമുണ്ടായ നഷ്ടം കുറ്റക്കാരില്‍നിന്നും ഈടാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ജീവനക്കാര്‍ സമ്മേളനത്തിനു പോയതോടെ ബസ് സര്‍വീസ് നടത്താന്‍ ജീവനക്കാരില്ലാതെ വന്നതാണ് പ്രശ്നമായത്. മുന്നറിയിപ്പില്ലാതെ ദീര്‍ഘദൂര ബസ് സര്‍വീസുകളടക്കം മുടങ്ങിയത് യാത്രക്കാര്‍ക്ക് ദുരിതമായി. കെ.എസ്.ആര്.ടി.സിക്ക് ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി കല്‍പ്പറ്റ, മാനന്തവാടി യൂണിറ്റ് സമ്മേളനങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. കോഴിക്കോട് അടക്കമുള്ള ദീര്‍ഘദൂര സര്‍വീസുകളിലൂടെ നല്ല വരുമാനമാണ് കെ.എസ്.ആര്.ടി.സിക്ക് ലഭിക്കുന്നത്. കല്‍പ്പറ്റ യൂണിറ്റ് സമ്മേളനം നടന്ന ദിവസം കല്‍പ്പറ്റ ഡിപ്പോയിലെ 71 സര്‍വീസുകളില്‍ 26 എണ്ണം അയക്കാനായില്ല. ഇതില്‍ ദീര്‍ഘദൂര സര്‍വീസുകളും ഉള്‍പ്പെടും. 6.40ന്റെ പെരിക്കല്ലര്‍, 5.45-ബത്തേരി, 6.35-കോഴിക്കോട്, 7.10- തൃശൂര്‍, 7.10-വെള്ളരിക്കുണ്ട്, 7.20-ബത്തേരി, 7-മെച്ചന, 11.30-കോഴിക്കോട്, 12.10-കോഴിക്കോട്, 12.30-കോഴിക്കോട്, 1.10-കോഴിക്കോട്, 2.30 -കോഴിക്കോട്, 2.45-കോഴിക്കോട്, 3.20-ബത്തേരി തുടങ്ങിയ റൂട്ടിലെ സര്‍വീസുകള്‍ മുടങ്ങിയതിനൊപ്പം ലോക്കല്‍ സര്‍വ്വീസുകളായ 6-മുണ്ടക്കെ, 6.30-മാനന്തവാടി, 6.40-അട്ടമല, 7-മാനന്തവാടി, 7-വൈത്തിരി, 7.30-വെള്ളച്ചിമൂല, 8-മാനന്തവാടി, 7.45-മാടക്കുന്ന്, 11.30-മേപ്പാടി, 11.55-അട്ടമല, 2- മുണ്ടക്കൈ എന്നിവയും മുടങ്ങി.
സമ്മേളനദിവസം കല്‍പ്പറ്റ ഡിപ്പോയിലെ ചുമതലപ്പെട്ടവരില്പലരും ഓഫീസില്‍ ഇല്ലായിരുന്നതും പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനു തടസമായി. മാനന്തവാടിഡിപ്പോയിലെ ജീവനക്കാരുടെ സമ്മേളനദിവസം 19സര്‍വീസുകളാണ് മുടങ്ങിയത്. ആകെയുള്ള 85സര്‍വീസുകളാണ്. ജീവനക്കാരുടെ സമ്മേളനത്തെതുടര്‍ന്ന് സര്‍വീസ് മുടങ്ങിയതുവഴി കല്‍പ്പറ്റ ഡിപ്പോയ്ക്ക് ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷം രൂപയുടെയെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഓഗസ്ത് 13നാണ് ബത്തേരി യൂണിറ്റ് സമ്മേളനം. ഏറ്റവും കൂടുതല്‍ ബസ്സര്‍വീസുകള്‍ നടത്തുന്ന ജില്ലാ ഡിപ്പോയാണ് ബത്തേരി. സമ്മേളനദിവസം പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇവിടെയും കൂട്ടത്തോടെ സര്‍വീസുകള്‍ റദ്ദാക്കാനുള്ള സാധ്യതയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: