തിരൂര്‍: ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ മണ്ണില്‍ ജന്മഭൂമി സബ് ബ്യൂറോ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും.
രാവിലെ 10ന് തിരൂര്‍ താഴേപ്പാലം സംഗമം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന് രാജസേനന് ഉദ്ഘാടനം നിര്‍വഹിക്കും. സി.മമ്മൂട്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. തിരൂര്‍ നഗരസഭ ചെയര്മാന് അഡ്വ.ഗിരീഷ് ജന്മഭൂമി സപ്ലിമെന്റ് പ്രകാശനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം.ശ്രീദാസ്, ഡെപ്യൂട്ടി എഡിറ്റര്‍ കെ.മോഹന്‍ദാസ്, കോഴിക്കോട് ബ്യൂറോ ചീഫ് എം.ബാലകൃഷ്ണന്, തിരൂര്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി ജമാല്‍ ചേന്നര എന്നിവര്‍ സംസാരിക്കും.സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം പി.ടി.ബാപ്പുഹാജി ബില്‍ഡിംഗിലാണ് ബ്യൂറോ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: