‘ക്രയോണ്‍സ്’ പ്രദര്‍ശനത്തിന്
കുട്ടികളുടെ മാനസികവും കായികവുമായ കഴിവുകളുടെ വളര്‍ച്ചയിലും വികാസത്തിലും മാതാപിതാക്കള്‍ക്കുള്ള പങ്ക് എത്തരത്തില്‍, എത്രത്തോളം എന്ന വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ക്രയോണ്‍സ്’. രണ്ടു തലങ്ങളില്‍ നില്ക്കുന്ന കുടുംബങ്ങളിലൂടെ ചിത്രം മുന്നോട്ടു പോകുന്നു.
ഡെസേര്‍ട്ട് ഡ്രീംസ് ഫിലിംസ് മീഡിയ ആന്‍ഡ് ഇവന്റ്സ്് (ദുബായ്)-ന്റെ ബാനറില്‍ ഡോ.ഫയാസ് അസീസ്, സെനീന എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. സംവിധാനം-സജിന്‍ലാല്‍, രചന-ഡോ.ഫയാസ് അസീസ്, ഛായാഗ്രഹണം-രാജീവ് വിജയ്, സംഭാഷണം-കെ.വി.അനില്‍, സംഗീതം-രവിശങ്കര്‍, പി.ആര്.ഓ-അജയ് തുണ്ടത്തില്‍. മാസ്റ്റര്‍ ധനഞ്ജയന്, ഡോ.ഫയാസ് അസീസ്, ബിനു അടിമാലി, സോണിയ, ദിനേശ് പണിക്കര്‍, ബോബന് ആലുംമൂടന്‍, സംഗീത ബക്കര്‍, മാസ്റ്റര്‍ ശബരീകൃഷ്ണ, അഷ്റഫ് പേഴുംമൂട്, മാസ്റ്റര്‍ സിബിന്, കുമാരി ദേവിശ്രീ, സുനിത പിറവം എന്നിവരഭിനയിക്കുന്നു.
സ്ത്രീകള്‍ മാത്രമുള്ള സിനിമ ഗേള്‍സ്
ലോക സിനിമയിലാദ്യമായി സ്ത്രീകള്‍ മാത്രം അഭിനയിക്കുന്ന സിനിമാ വരുന്നു. ഗേള്‍സ് എന്നാണ് സിനിമയുടെ പേര്. അനേകം ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തുളസീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം. ജെ. ഡി. പ്രൊഡക്ഷന്‍സിനുവേണ്ടി കെ. മണികണ്ഠന് നിര്‍മ്മിക്കുന്ന ഈ ചിത്രം പാദുവാ ഫിലിംസ് തിയേറ്ററിലെത്തിക്കും.
നദിയാമൊയ്തു, ഇനിയ, അര്‍ച്ചന, ആരതി, സുഭിഷ, ഈവന്‍, രേഷ്മ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കോവൈ സരള, ഗുണ്ടുമണി എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ രചന – മനോജ് രഞ്ജിത്ത്, ക്യാമറ സഞ്ജീവ് ശങ്കര്‍, ഗാനങ്ങള്‍ – പൂവച്ചല്‍ ഖാദര്‍, രാജീവ് ആലുങ്കല്‍, സംഗീതം – എം. ജി. ശ്രീകുമാര്‍, ആലാപനം – ജ്യോല്‍സ്ന, മഞ്ജരി, നയന, എഡിറ്റിങ് – കെ. ശ്രീനിവാസ്, ആര്‍ട്ട് – ജെസ്റ്റിന്, നൃത്തം – കൂള്‍ ജയന്ത്, സജന, മേക്കപ്പ് – ജയചന്ദ്രന്, കോസ്റ്റിയൂമര്‍ – റാണാ പ്രതാപ്, സംഘട്ടനം – മാഫിയാ ശശി, പിആര്‍ഒ. – അയ്മനം സാജന്, വിതരണം – പാദുവാ ഫിലിംസ്.
പിന്നെയും
അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം നിര്‍വഹിക്കുന്ന പിന്നെയും ഈ മാസം 18 ന് തിയേറ്ററുകളിലെത്തും. നീണ്ട ഇടവേളയ്ക്കുശേഷം ദിലീപും കാവ്യയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുരുഷോത്തമന് എന്ന കഥാപാത്രത്തെ ദിലീപും ഭാര്യ ദേവിയായി കാവ്യയും എത്തുന്നു. മറാത്തി നടന് സുബോധ് ഭവെ, നെടുമുടി വേണു, വിജയരാഘവന്, ഇന്ദ്രന്‍സ്, നന്ദു, കെപിഎസി ലളിത, സ്രിന്ദ, മീര നല്ലൂര്, സതി പ്രേംജി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. സംഗീതം ബിജിബാല്‍. ഛായാഗ്രഹണം: എം.ജെ. രാധാകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: