പരപ്പനങ്ങാടി: അഞ്ചു വര്‍ഷത്തിന് സബ്സിഡി പലവ്യഞ്ജനങ്ങള്‍ക്ക് വില കൂട്ടില്ലയെന്ന് പറഞ്ഞ വകുപ്പ് മന്ത്രിമാര്‍ കലവറയിലെ സാധനങ്ങള്‍ ഓരോന്നായി കാലിയായപ്പോള്‍ സ്റ്റോറുകള്‍ വഴി വില്‍പ്പന നടത്തുന്നത് കരിഞ്ചന്ത വിലയില്‍.
മാവേലി സ്റ്റോറുകളില്‍ സബ്സിഡിയില്ലാത്ത പഞ്ചസാരക്ക് മൂന്നാം തിയ്യതി വരെ 27 രൂപയായിരുന്നു. എന്നാല്‍ എന്നാല്‍ ഇന്നലെ മുതല്‍ ഒരു കിലോ പഞ്ചസാരക്ക് പാക്കിങ്ങ് ചാര്‍ജടക്കം നാല്‍പ്പത് രൂപ അന്‍പത് പൈസയാണ്. വിപണി വിലയേക്കാള്‍ വില കൂട്ടിയാണ് വില്‍പ്പന സപ്ലൈകോ സ്റേറ്റുകളില്‍ ആദ്യം വില ഉയരുന്നത് കാരണം വരും നാളുകളില്‍ ചില്ലറ വില്‍പ്പന ശാലകളില്‍ വില കൂട്ടാന്‍ പ്രചോദനമാകുകയാണ്.
വെളിച്ചെണ്ണയ്ക്കും ആദ്യം വില കൂട്ടിയത് സിവില്‍ സപ്ലൈസ് തന്നെ 88 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ ഇപ്പോള്‍ 96 രൂപക്കാണ് സബ്സിഡിയില്ലാതെ വിറ്റഴിക്കുന്നത് സബ്സിഡി സാധനങ്ങള്‍ മാസത്തില്‍ ഒരു തവണ മാത്രമേ ലഭിക്കുകയുള്ളൂ, അതും സ്റ്റോക്ക് ഉണ്ടെങ്കില്‍ മാത്രം. പല സറ്റോറുകളിലും അരി തീര്‍ന്നിട്ട് ദിവസങ്ങളായി. വിപണിയിലെ വിലനിലവാരം പിടിച്ചു നിര്‍ത്താന്‍ ബാധ്യസ്ഥരായ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ആദ്യം വില കൂട്ടുന്നത് വിലക്കയറ്റത്തിന് വഴിയൊരുക്കുകയാണ്. മല്ലിയും മുളകും പയറുവര്‍ഗ്ഗങ്ങളുടെയും ലഭ്യത കുറവുമൂലം കാര്‍ഡ് ഒന്നിന് അര കിലോ മാത്രമേ നല്‍കുന്നുള്ളൂ. ചുരുക്കം ചില സബ്സിഡി സാധനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിപണി വിലയേക്കാള്‍ അധിക വിലക്ക് സാധനങ്ങള്‍ സാധാരണക്കാരനെ അടിച്ചേല്‍പ്പിക്കുകയാണ്. അഞ്ചു വര്‍ഷത്തിന് വില കൂട്ടില്ലെന്ന മോഹന വാഗ്ദാനം നല്കി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും വിപണിയിലെ ഇടപെടലുകള്‍ തകിടം മറിയുകയായിരുന്നു.
പല റേഷന്‍ കടകളിലും കഴിഞ്ഞ മാസം പച്ചരിയായിരുന്നു വിതരണം ചെയ്തിരുന്നത്. ഒരാഴ്ചക്കിടെ ചില്ലറ വില്‍പ്പനയില്‍ ഒരു രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട് സബ്സിഡി സാധനങ്ങളുടെ അളവ് കുറച്ച് വിപണി വില കൂട്ടി വിലക്കയറ്റത്തിന്റെ ഓണനാളുകളാണ് സാധാരണക്കാരനെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: