കാഞ്ഞങ്ങാട്:നാലമ്പല യാത്രയ്ക്ക് മതപുരോഹിതര്‍ മധുര കൊടി വീശി തുടക്കം കുറിക്കും. സാമുദായിക മൈത്രി ഉണര്‍ത്താനായി 13ന് ഹ്യുമണിസ്റ്റ് ട്രാവല്‍ ക്ലബ്ബും ഗാന്ധിപീസ് പാര്‍ക്കും കാഞ്ഞങ്ങാട് നിന്നും സംഘടിപ്പിക്കുന്ന നാലമ്പല തീര്‍ത്ഥയാത്ര മൂന്ന് മത പുരോഹിതര്‍ മൂന്ന് മധുരക്കൊടി വീശി ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥങ്കര ശ്രീനാരായണ മഠത്തിലെ സ്വാമി പ്രേമാനന്ദ, തെക്കെപ്പുറം പള്ളി ഇമാം ഹാഫിസ് മുഹമ്മദ് വഹീദ്, കാഞ്ഞങ്ങാട് ഉണ്ണി മിശിഹാ പള്ളി വികാരി ഫാദര്‍ മാത്യു ആലംകോട് എന്നിവരാണ് മധുരം തുന്നിചേര്‍ത്ത കൊടി വീശി നാലമ്പല തീര്‍ത്ഥയാത്ര ഫഌഗ് ഓഫ് ചെയ്യുന്നത്.
രാവിലെ 9 മണിക്ക് ഗാന്ധിപീസ് പാര്ക്കിന് സമീപം നടക്കുന്ന പരിപാടിയില്‍ അഡ്വ.ടി.കെ.സുധാകരന് അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരനും പ്രഭാഷകനുമായ വത്സന് പിലിക്കോട് മംഗള പത്രം നല്‍കും. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.പി.കെ.ചന്ദ്രശേഖരന് നിവേദനം സ്വീകരിക്കും. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. ഓരോ പ്രത്യേക അനുഗ്രഹം പ്രദാനം ചെയ്യുന്നതായി വിശ്വസിക്കുന്ന നാലമ്പലത്തിലെ രാമന്റെയും, ശത്രുഘ്നന്റെയും, ലക്ഷ്മണന്റെയും, ഭരതന്റെയും മുന്നില്‍ പ്രാര്‍ത്ഥന സമര്‍പ്പിക്കും. സാമുദായിക ശത്രുത നശിപ്പിക്കാനും (ശത്രുഘ്ന ക്ഷേത്രം), സാമുദായിക മൈത്രിക്കുള്ള ചിന്ത അരക്കിട്ടുറപ്പിക്കാനും (ഭരതക്ഷേത്രം), ഈ ആഗ്രഹം സാദ്ധ്യമാക്കാനും (ലക്ഷ്മണക്ഷേത്രം) ഉള്ള പ്രാര്‍ത്ഥന ഓരോരോ അമ്പലത്തിലും നടത്തും. എല്ലാം സാധിച്ച് ശാന്തിയും, ധാര്‍മ്മിക ബോധവും ഉണ്ടാക്കാന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഈ പ്രാര്‍ത്ഥന സാമുദായിക വിദ്വേഷത്തിന്റെ ഇരുളിലേക്ക് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം പോലെ മൈത്രീ ഭാവന ഉണര്‍ത്തുമെന്ന വിശ്വാസം ഉറപ്പിച്ച്കൊണ്ടായിരിക്കും നാലമ്പല യാത്രയുടെ പരിസമാപ്തി.
ജാതിമത ഭേദമില്ലാതെ സാമുദായിക മൈത്രിയുടെ ഒരു തീര്‍ത്ഥയാത്രയായി നാലമ്പലയാത്രയെ ഭാവിയിലേക്ക് പരിവര്‍ത്തനപ്പെടുത്താനുള്ള ലക്ഷ്യത്തിലാണ് സംഘാഗകര്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: