കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ വെള്ളുടയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന സോളാര്‍ പാര്‍ക്കിനെകുറിച്ച് തദ്ദേശവാസികള്‍ക്കുള്ള ആശങ്ക ദൂരീകരിക്കണമെന്ന് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നിലവില്‍ കോളനികളിലേക്കുള്ള കുടിവെള്ള വിതരണവും, റോഡുകളുടെ വികസനവും തടസ്സപ്പെടുത്തുന്ന രീതിയിലാണ് സ്ഥലമെടുപ്പും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്. വര്‍ഷങ്ങളായി ഇവിടെ യുവാക്കള്‍ കായികപരമായ വികാസത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം വരെ പദ്ധതി പ്രദേശത്തിനായി അളന്നെടുക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇത്തരത്തിലുള്ള പ്രദേശിക പ്രശ്നങ്ങള്‍ അധികാരികള്‍ ഇടപെട്ട് പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.മധു അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, ജില്ലാ സെക്രട്ടറിമാരായ എം.ബല്‍രാജ്, ബളാല്‍ കുഞ്ഞിക്കണ്ണന്, ശോഭ ഏച്ചിക്കാനം സംസാരിച്ചു. കെ.പ്രേമരാജ് സ്വാഗതവും മനുലാല്‍ മേലത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: