മലയാളികളടക്കമുളള പ്രവാസികളെ നാട്ടിലെത്തിക്കാനുളള ചര്‍ച്ചകള്‍ക്കായി വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് സൗദിയിലേക്ക് പോയി. സൗദിയില്‍ കുടുങ്ങിയിരിക്കുന്നവരിലേറെയും ഉത്തരേന്ത്യക്കാരണെന്നും റിപ്പോര്‍ട്ടുണ്ട്.
വള്ളങ്ങള്‍ പുന്നപ്രയില്‍ അപ്രതിക്ഷിതമായ കടലാക്രമണത്തില്‍ തകര്‍ന്നു. ചാകരക്കോള് കാത്ത് നങ്കൂരമിട്ടിരുന്ന വള്ളങ്ങളാണിവ. ഇതില്‍ പതിനെട്ട് വള്ളങ്ങളും വലകളും ഉപകരണങ്ങളും വീണ്ടെടുക്കാനാവാത്തവിധം കടലില്‍ മുങ്ങി താണു.
പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രവാസിവ്യവസായി രവി പിള്ള. സൗദി അറേബ്യയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ ക്ലേശമനുഭവിക്കുന്ന തൊഴിലാളികള്‍ക്കാണ് ഈ സഹായം. മെക്കാനിക്കല്‍ മേഖലയില്‍ നൈപുണ്യമുള്ളവര്‍ക്ക് പെട്ടന്ന് തന്നെ ആര്‍പി ഗ്രൂപ്പിന്റെ കമ്പനികളില്‍ നിയമനം ലഭിക്കും.
നഴ്സുമാര്‍ വിവിധ ഗള്‍ഫുനാടുകളില്‍ നിന്ന് മടങ്ങിയെത്തിയതായി സര്‍ക്കാര്‍ കണക്ക്. ഇറാക്ക്, ലിബിയ എന്നിവിടങ്ങളിലെ സംഘര്‍ഷത്തെ തുടര്‍ന്നും മറ്റും കഴിഞ്ഞ വര്‍ഷം പകുതിവരെ തിരിച്ചെത്തിയവരാണ് ഇവര്‍.
50 വര്‍ഷം പിന്നിട്ടിട്ടും ആകാശവാണിയുടെ വയലും വീടും പരിപാടിയുടെ പുതുമ നശിക്കുന്നില്ല. ഈ പരിപാടി സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ എത്തുമ്പോള്‍ പുതിയൊരു കാര്‍ഷിക വിപ്ലവത്തിന് നാന്ദികുറിക്കാനുള്ള ഒരുക്കത്തിലാണ് പിന്നണി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: