നാവായിക്കുളം: സംസ്ഥാനത്ത് ഉടനീളം പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ അധികാരത്തിലേറി 30 ദിവസത്തിനുള്ളില്‍ തുറന്ന് പ്രവര്‍ത്തിക്കും എന്നുപറഞ്ഞ പിണറായി സര്‍ക്കാരിന്റെ തൊഴിലാളി വഞ്ചനാനയം പുറത്തായെന്ന് ബിജെപി.
തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി തൊഴിലാളികള്‍ ജോലിചെയ്യുന്ന മേഖലയാണ് നാവായിക്കുളം ഏതാണ്ട് 13 ഓളം കശുവണ്ടി ഫാക്ടറികളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ഒരു ഫാക്ടറിപോലും പ്രവര്‍ത്തിക്കുന്നില്ല. ഇവിടെ ജോലി ചെയ്തിരുന്ന നാലായിരത്തോളം വരുന്ന തൊഴിലാളികള്‍ കഷ്ടത അനുഭവിക്കുകയാണ്. കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ് വോട്ട് നേടിയശേഷം തൊഴിലാളികളെ തീരാ പട്ടിണിയിലേക്ക് തള്ളിവിടുന്ന ഇടതു സര്‍ക്കാരിന്റെ കാപട്യത്തിനെതിരെ തൊഴിലാളി കുടുംബങ്ങള്‍ ഒന്നിച്ച് ജനകീയ സമരം ശക്തിപ്പെടുത്തുമെന്നും നാവായിക്കുളം ബിജെപി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: