കോഴഞ്ചേരി: ചെറുകോല്പഞ്ചായത്തില് രണ്ടാം വാര്‍ഡ് വാഴകുന്നം ജംഗ്ഷനില്‍ പിഐപി വക സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ അനധികൃത കെട്ടിട നിര്‍മ്മാണം. പ്രധാന പാതയായ കോഴഞ്ചേരി റാന്നി റൂട്ടിലാണ് സംഭവം. റോഡില്‍ നിന്നും നിശ്ചിത ദൂരം മാറ്റി മാത്രമേ നിര്‍മ്മാണം നടത്താവൂ എന്നിരിക്കെ ട്രൈബ്യൂണല്‍ വിധിയുടെ മറവില്‍ അവധിദിവസമായ ഞായറാഴ്ചയാണ് പണി നടത്തിയത്. അനധികൃത നിര്‍മ്മാണം തടഞ്ഞുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ മുമ്പ് നല്‍കിയിരുന്നു. ഇതിനെതിരേ നേടിയ കോടതി വിഘിയുടെ അടിസ്ഥാനത്തിലാണ് പണി പൂര്‍ത്തിയാക്കിയത്. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ഉഷാകുമാരി അംഗങ്ങളായ ഹരിശ്ചന്ദ്രന് , സന്തോഷ് കുമാര്‍, കൃഷ്ണകുമാരി എന്നിവര്‍ സംഭവസ്ഥലത്തെത്തി പണികള്‍ നിര്ത്തിവെക്കാനാവശ്യപ്പെട്ടെങ്കിലും സ്വകാര്യ വ്യക്തി തയ്യാറായില്ല. കോഴഞ്ചേരി സര്‍ക്കിള്‍ ഓഫീസ്, ആറന്മുള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ കോടതി വിധിയുള്ളതിനാല്‍ ഇടപെടാന്‍ കഴിയില്ലാ എന്ന് പറഞ്ഞ് ഒഴിഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയോഗം ചേര്‍ന്ന് അനന്തരനടപടി സ്വീകരിക്കുമെന്ന് അംഗങ്ങള്‍ പറഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: