പരപ്പനങ്ങാടി: നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി നാളെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. എഴുപത്തയ്യായിരത്തിലധികം ജനസംഖ്യയുള്ള പ്രഥമ പരപ്പനങ്ങാടി നഗരസഭയില്‍ ഇപ്പോഴും മാലിന്യം തള്ളുന്നത് ജനവാസ മേഖലകളിലും കൃഷിയിറക്കുന്ന വയലുകളിലുമാണ് നിരന്തരമാലിന്യം നിക്ഷേപം മൂലം മുങ്ങാത്തംതറ, അയപ്പന്തറ കോളനികളിലെ കുടിവെള്ള സ്രോതസുകള്‍ പോലും മലിനപ്പെട്ടിരിക്കുകയാണ്. നഗരസഭയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക, കേന്ദ്ര പദ്ധതികളോടുള്ള നഗരസഭയുടെ വിമുഖത അവസാനിപ്പിക്കുക ,ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് അനുബന്ധ റോഡുകള്‍ക്ക് അനുവദിച്ച ഫണ്ടുകളിലെ തിരിമറിയും അഴിമതിയും അന്വേഷിക്കുക, കാലങ്ങളായി അവഗണിക്കപ്പെട്ട് സഞ്ചാരരയോഗ്യമല്ലാതായ ആനപ്പടി ഭഗവതിക്കാവ് കോവിലകം റോഡിന്റെ പുനര്‍നിര്‍മാണത്തിനായി പൊതു ഫണ്ട് അനുവദിക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത്, പാലക്കല്‍ ജഗനിവാസന്‍, രാജീവ് മാസ്റ്റര്‍, തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: