കരുവാരകുണ്ട്: വര്‍ധിച്ചു വരുന്ന തെരുവുനായ ശല്യം വിദ്യാത്ഥികളടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നു.
പുലര്‍ച്ചെ മദ്രസയില്‍ പോകുന്ന കുട്ടികളെ തെരുവുനായ ആക്രമിക്കുന്നതായി പരാതിയുണ്ട്. കുട്ടികളുടെ പിന്നാലെ കൂടുന്ന നയകളെ കണ്ട് ഭയന്നോടുന്നതിനിടയില്‍ വീഴ്ചയില്‍ കുട്ടികള്‍ക്കു പരിക്കേല്‍ക്കാറുണ്ട്. ടൗണിലും, ഉള്‍നാടന്‍ ഗ്രാമങ്ങളിലും അടുത്തയിടെയായി ഇവയുടെ ശല്യം അതിരൂക്ഷമാണ്. കുട്ടികള്‍ക്കു പുറമേ ബലഹീനരായ സ്ത്രീകള്‍ക്കു നേരേയും ഇവ ആക്രമത്തിനൊരുങ്ങുന്നു.
പ്രതിരോധിക്കുന്നതിനിടയില്‍ പലര്‍ക്കും പരിക്കേല്‍ക്കാറുണ്ട്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും പൊതുനിരത്തുകളിലും നിക്ഷേപിക്കുന്ന അറവുമാലിന്യം ഭക്ഷിച്ചാണ് നായകള്‍ കരുത്തുനേടി പെറ്റുപെരുകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
കുട്ടത്തി, പുന്നക്കാട് ,കണ്ണത്ത്, തരിശ്, മാമ്പറ്റ ഭാഗങ്ങളിലാണ് നായകളുടെ പ്രധാന വിഹാരകേന്ദ്രം.
തെരുവുനായകളുടെ വംശവര്‍ധനവ് തടയാന്‍ വന്ധീകരണം നടത്തണമെന്നും അതിന് സാധിക്കാത്തപക്ഷം പിടികൂടി ജനങ്ങള്‍ക്ക് ശല്യമുണ്ടാകാത്ത വിധത്തില്‍ സംരക്ഷിക്കണമെന്നും ആവശ്യം ഉയരുന്നു.
അതിനായുള്ള സ്ഥലം ഗ്രാമപഞ്ചായത്തധികൃതര്‍ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ആളൊഴിഞ്ഞ സ്ഥലങ്ങളിലും തെരുവീഥികളിലും അറവുമാലിന്യം നിക്ഷേപിക്കുന്നത് തടയുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: