തിരുവല്ല: മണ്മറഞ്ഞ പൂര്‍വ്വികര്‍ക്ക് ആത്മശാന്തിയുടെ ബലിച്ചോറുതൂകി വിവിധ ഇടങ്ങളില്‍ കര്‍ക്കിടക വാവ്ബലിതര്പ്പണങ്ങള് നടക്കും.പുലര്‍ച്ചെ മുതല്‍ വിവിധ ഇടങ്ങിളിലെ ബലിതര്‍പ്പണത്തിന് വലിയതിരക്കാണ് അനുഭവപ്പെടുന്നത്.സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ചക്രക്ഷാളന കടവില്‍ ബലിതര്‍പ്പണം നടക്കും.പുലര്‍ച്ചെ അഞ്ച് മണിമുതലാണ് ചടങ്ങുകള്‍ നടക്കുക. പമ്പമണിമല നദികളുടെ സംഗമ സ്ഥാനമായ കീച്ചേരി വാല്‍ക്കടവില്‍ പുലര്‍ച്ചെ നാലുമുതല്‍ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. നദിയില്‍ ബലിതര്‍പ്പണത്തിന് വിപുലമായ ഒരുക്കങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കല്‍പ്പടവുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി. സ്തീകള്‍ക്ക് കുളിക്കടവില്‍ പ്രത്യേകസൗകര്യവുമുണ്ട്. പമ്പാ മണിമല ഹിന്ദുധര്‍മ പരിഷത്തിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്.തുകലശ്ശേരി 615ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ആറാട്ടുകടവില്‍ ചൊവ്വാഴ്ച 4.30 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. കവിയൂര്‍ പാറപ്പുഴ മഹാവിഷ്ണുക്ഷേത്രത്തില്‍ കുമാരനല്ലൂര്‍ വേണുശര്മയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ 5 മുതല്‍ 10 മണിവരെ നടക്കും. കുന്നന്താനം.വിശ്വഹിന്ദു പരിഷത്ത് ഓതറ സംത്സംഗ സമിതിയുടെ ആഭിമുഖ്യത്തില്‍ തൃച്ചേന്ദമംഗംലം മഹാദേവക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും.പുലര്‍ച്ചെ മുതല്‍ നടക്കുന്ന ചടങ്ങുകളില്‍ പണ്ഡിതര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.വാവ്ബലി തര്‍പ്പണം നടത്തുന്നതിന് കല്ലൂപ്പാറ ശ്രീ ഭഗവതീ ക്ഷേത്ര തീര്‍ത്ഥ ഘട്ടത്തില്‍ ക്ഷേത്ര ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. പുലര്‍ച്ചെ 6 മണി മുതല്‍ 12 വരെ പിതൃതര്‍പ്പണത്തിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ മനയ്ക്കച്ചിറ ശ്രീനാരായണ കണ്വന്ഷന് നഗറിനോടു ചേര്‍ന്നു മണിമലയാറിന്റെ തീരത്തു മനയ്ക്കച്ചിറ കടവില്‍ കര്‍ക്കിടകവാവു ബലിതര്‍പ്പണം പുലര്‍ച്ചെ നാലു മുതല്‍ നടക്കും. ഷാജി ശാന്തിയുടെ നേതൃത്വത്തിലാണു ബലിതര്‍പ്പണ ചടങ്ങുകള്‍.സ്ത്രീകള്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ പ്രത്യേകം സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. അന്നദാനവും ക്രമീകരിച്ചിട്ടുണ്ട്.കീഴ്വായ്പൂര് ഈശ്വരമംഗലം മഹാദേവക്ഷേത്രത്തില്‍ രാവിലെ ആറിന് ബലിതര്‍പ്പണം തുടങ്ങും. മണിമലയാറ്റിലെ കടവിലാണ് വാവുബലി. തിലഹോമവും നടത്തുന്നുണ്ട്. വള്ളംകുളം നന്നൂര്‍ തിരുവാമനപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ രാവിലെ 5മുതല്‍ ബലിതര്‍പ്പണം നടക്കും. കര്‍ക്കിടക വാവു് പിതൃബലിതര്‍പ്പണത്തിന് തിരുമാലിട മഹാദേവ ക്ഷേത്രം തീര്‍ത്ഥ ഘട്ടത്തില്‍ 4 മണി മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. ഭക്തജനങ്ങള്‍ക്ക് ബലിതര്‍പ്പണത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ഭക്തജനബാഹുല്യം കണക്കിലെടുത്ത് പ്രത്യേകം ” ക്യൂ ‘ സംവിധാനവും ബലിത്തറയും ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് പിതൃപൂജയും ഉണ്ടായിരിയ്ക്കും.പെരുമ്പെട്ടി മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ വാവുബലിതര്‍പ്പണം രാവിലെ 6ന് ക്ഷേത്രത്തിനു സമീപമുള്ള കടവില്‍ നടക്കും. ക്ഷേത്രത്തില്‍ പിതൃപൂജ, തിലഹോമം എന്നിവയും ഉണ്ടായിരിക്കും. ഇടനാട് പള്ളിയോട കടവില്‍ കര്‍ക്കിടക വാവ്ബലിതര്പ്പണ ചടങ്ങുകള്‍ നടന്നു.പുലര്‍ച്ചെ അഞ്ച് മുതല്‍ 9മണിവരെ നടക്കുന്ന ചടങ്ങില്‍ വേദപണ്ഡിതര്‍ കാര്‍മികത്വം വഹിക്കും.ചടങ്ങിനോട് അനുബന്ധിച്ച് തിലഹോമവും പിതൃപൂജയും നടക്കും.കര്‍ക്കടക വാവിന് ബലി തര്‍പ്പണത്തിനായി ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങിത്തുടങ്ങി. പതിനായിരങ്ങള്‍ പിതൃതര്‍പ്പണം നടത്തുന്ന ആറന്മുള ക്ഷേത്രക്കടവിലും സത്രക്കടവിലും എത്തിച്ചേരും. മാലക്കര തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ചടങ്ങുകള്‍ പുലര്‍ച്ചെ ആരംഭിച്ചു.പുലര്‍ച്ചെ നാല് മുതല്‍ ഒമ്പതുവരെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. ക്ഷേത്രത്തില്‍ രാവിലെ എട്ടിന് തിലഹോമം, ഒമ്പതിന് പിതൃപൂജ, വൈകീട്ട് ഏഴിന് വാവട നിവേദ്യം എന്നിവ നടക്കും. തിലഹോമത്തിന് ക്ഷേത്ര മേല്‍ശാന്തി ആറന്മുള പുത്തന്മഠം ഹരീഷ് ജെ.പോറ്റി മുഖ്യ കാര്‍മികത്വം വഹിക്കും. അയിരൂര്‍ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പമ്പാതീരത്ത് നടത്തുന്ന വാവുബലിക്ക് വിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആറന്മുള മേല്ശാന്തിമഠം കടവില്‍ വിശ്വബ്രാഹ്മണ സമൂഹം കോഴഞ്ചേരി തേനാലത്ത് മലയില്‍ റ്റി.വി.രാധാകൃഷ്ണന്റെ കാര്‍മികത്വത്തില്‍ പുലര്‍ച്ചെ നാലുമുതല്‍ വാവുബലിയും പിതൃതര്‍പ്പണവും നടക്കും. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ചെറുകോല്‍ സുകുമാരന്‍ നായരുടെ കാര്‍മികത്വത്തില്‍ ബലിതര്‍പ്പണം നടക്കും.തിരുവിതാംകൂര്‍ ഹിന്ദുധര്‍മ പരിഷത്തിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ 3.30 മുതല്‍ പമ്പാനദിയിലെ ധര്‍മശാസ്താ നഗറില്‍ ബലി തര്‍പ്പണം നടക്കും. അനില്‍ ശാസ്തമംഗലം മുഖ്യകാര്‍മികനായിരിക്കും. മാടമണ്‍ ഹൃഷീകേശ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ നാലു മുതല്‍ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണം നടക്കും. വേലന്‍പറമ്പില്‍ രാജേന്ദ്രന് കര്മിയായിരിക്കും. ക്ഷേത്രത്തില്‍ തിലഹോമം, പിതൃപൂജ എന്നിവയുണ്ടാകും. മൂക്കന്നൂര്‍ മഹാദേവ ക്ഷേത്രാങ്കണത്തില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ ബലിതര്‍പ്പണം നടക്കും. ഉണ്ണിക്കൃഷ്ണന് പോറ്റി കാര്‍മികത്വം വഹിക്കും. അഷ്ടദ്രവ്യ മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, തിലഹോമം, പിതൃപൂജ എന്നിവ ക്ഷേത്രത്തില്‍ നടത്തും.
വള്ളിക്കോട് തൃപ്പാറ ശ്രീമഹാദേവര് ക്ഷേത്രത്തില്‍ വെളുപ്പിനെ നാലുമണിമുതല്‍ ബിലതര്പ്പണ ചടങ്ങുകള്‍ ആരംഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20ല്‍പരം ആചാര്യന്മാരുടെ കാര്‍മികത്വത്തില്‍ ആയിരത്തില്‍പരം പേര്‍ക്ക് ഒരേസമയം ബലിതര്‍പ്പണത്തിനുള്ള സൗകര്യം ക്ഷേത്രബലിക്കടവില് ഒരുക്കിയിട്ടുണ്ട്. ദേവസ്വംബോര്‍ഡിന്റേയും ഉപദേശകസമിതിയുടെയും നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: