കോഴിക്കോട്: ഹെല്‍മെറ്റ് ധരിക്കാന്‍ ഇന്നു മുതല്‍ ബോധവല്‍ക്കരണം. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്ക്കരണമാരംഭിക്കുന്നത്. നിയമലംഘകര്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ ഉപദേശവും നിയമബോധവല്‍ക്കരണവും നല്‍കും. തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മോട്ടോര്‍ വാഹനനിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.
പോലീസ് സേനയുടെ സഹായത്തോടെ ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവയുടെ ഉപയോഗം നടപ്പാക്കും. റോഡപകടങ്ങള്‍ കുറയ്ക്കുകയെന്ന് ലക്ഷ്യത്തോടെ നടത്തുന്ന ബോധവല്‍ക്കരണത്തിന് സിനിമ-സീരിയല്‍ രംഗത്തെ താരങ്ങളും പങ്കുചേരും. ഇന്ന് രാവിലെ 10ന് കോവൂര്‍ പെട്രോള്‍ പമ്പില്‍ ബോധവല്‍ക്കരണത്തിന് തുടക്കം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: