പത്തനംതിട്ട : കുറുന്തോട്ടയം പാലത്തിന്റെ പൈലിംഗ് ജോലികള്‍ ആരംഭിച്ചതോടെ സമീപത്തുള്ള ബലക്ഷയമുള്ള പഴയ കെട്ടിടങ്ങള്‍ക്ക് ഭീഷണിയില്‍. 24 പൈലുകളാണ് ആകെ അടിയ്ക്കേണ്ടത്. ഇതില്‍ ഒന്നാമത്തെ പില്ലറിന്റെ പൈലിംങ് കഴിഞ്ഞദിവസം നടന്നിരുന്നു. 20 മീറ്റര്‍ താഴ്ചയാണ് പൈലിംഗിന് പ്രതീക്ഷിക്കുന്ന ആഴം. പാലത്തിന് വടക്കുവശം ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയതോടെ സമീപത്തുള്ള കെട്ടിടത്തിന് മുന്‍വശത്തെ കല്‍ക്കെട്ട് ഇടിഞ്ഞു വീണു. പാലത്തിന് ഇരുവശവും മണ്ണിന് ബലക്ഷയമുള്ളത് പൈലിംഗിന് നേരിയ ഭീഷണിയാകുന്നുണ്ട്.
കുറുന്തോട്ടയം പാലത്തിന്റെ നിര്‍മാണത്തിന് തടസമായ ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നിടത്തു നിന്നും കുറച്ച് വടക്കുമാറിയാണ് പുതുതായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി വൈദ്യുതി തൂണുകള്‍ ഇടുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്.ശബരിമല തീര്‍ഥാടനകാലം തുടങ്ങുന്ന നവംബര്‍ 16ന് മുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള കഠിനപ്രയത്നത്തിലാണ് കരാറുകാര്‍. കഴിഞ്ഞ 12നാണ് പാലം പൊളിച്ചു തുടങ്ങിയത്. നാല് ദിവസത്തിനുള്ളില്‍ പൊളിച്ചു നീക്കാമെന്നായിരുന്നു കരാറുകാരുടെ പ്രതീക്ഷ. എന്നാല്‍, അടിത്തട്ടിലെ കോണ്‍ക്രീറ്റ് അടിത്തറ അടക്കം പൂര്‍ണമായി പൊളിച്ചു നീക്കാന്‍ പത്ത് ദിവസത്തോളമെടുത്തു. ഇരുകരകളിലായി നിര്‍മിക്കുന്ന രണ്ട് തൂണുകളിലാവും പാലം സ്ഥാപിക്കുക. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ കൊണ്ട് ശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്ഥപരിമിതിയാണ് കരാറുകാരെ ബുദ്ധിമുട്ടിലാക്കുന്ന പ്രധാന പ്രശ്നം. പൊളിച്ച പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ ശേഖരിക്കാന്‍ സ്ഥലം കുറവാണ്. സമീപം തന്നെ സമാന്തരപാത ക്രമീകരിച്ചിരിക്കുന്നതിനാല്‍ ആള്‍ത്തിരക്കിനിടയിലൂടെ വേണം വാഹനത്തില്‍ ഇത് നീക്കം ചെയ്യാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: