കൊല്ലം: പാരിപ്പള്ളി പോലീസ് സ്റ്റേഷന് സമീപം കാടുപിടിച്ചു കിടന്ന താല്‍ക്കാലിക കളിസ്ഥലം അമൃത ഹയര്‍സെക്കണ്ടറി സ്കൂളിലെ എസ്പിസി കേഡറ്റുകള്‍ ശുചീകരിച്ചു. സ്വന്തമായി ഒരു കളിസ്ഥലമില്ലാത്ത പാരിപ്പള്ളി പ്രദേശത്തെ കുട്ടികള്‍ കളിക്കാനായി ഉപയോഗിക്കുന്നത് ഈ ഗ്രൗണ്ടാണ്. ഗ്രൗണ്ടിന് ചുറ്റും ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന കുറ്റിക്കാടുകള്‍ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അംബികാകുമാരി കുട്ടികളെ അഭിനന്ദിച്ചു. സ്കൂള്‍ പിടിഎ പ്രസിഡന്റ് വേണുകുമാര്‍, എച്ച്എം ലത എം.എസ്, പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സിപിഒമാരായ എ.സുഭാഷ്ബാബു, ബിന്ദു.എന്‍.ആര്, ഡ്രില്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്, അദ്ധ്യാപകരായ മോഹനന് ഉണ്ണിത്താ, വിമല്‍കുമാര്‍, ദീപ.എസ്, സിന്ധു.ബി.എസ്, പിടിഎ അംഗങ്ങളായ ഷാന്സോമരാജന്, പി.എം.രാധാകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: