കാസര്‍കോട്: ജില്ലയില്‍ ബാങ്ക് വായ്പയെടുത്ത് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ബാങ്ക് അധികാരികളുടെ സഹകരണത്തോടെ ആഗസ്റ്റ് ആദ്യവാരം മുതല്‍ ബാങ്ക് ലോണ്‍ അദാലത്ത് നടത്തും. അദാലത്തില്‍ ബാങ്ക് മാനേജര്‍മാരും റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതും പരമാവധി ഇളവുകള്‍ അനുവദിക്കുന്നതുമാണ്. ഈ അവസരം പരമാവധി ഉപയോഗിച്ച് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന എല്ലാ കുടിശ്ശികക്കാരും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന് അറിയിച്ചു. അദാലത്ത് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസിലോ ബന്ധപ്പെടണം.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ അദാലത്ത് നടത്തുന്ന വില്ലേജ്, തീയതി, സ്ഥലം എന്നിവ താഴെ കൊടുക്കുന്നു.
കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്, ബല്ല – ആഗസ്റ്റ് എട്ട്-താലൂക്ക് ഓഫീസ്, ചെറുവത്തൂര്‍ -ആഗസ്റ്റ് ഒമ്പത് – ചെറുവത്തൂര്‍ വില്ലേജ് ഓഫീസ്, പളളിക്കര, പനയാല്‍ – ആഗസ്റ്റ് 10- ഉദുമ വില്ലേജ് ഓഫീസ്, ഉദുമ, ബാര, പളളിക്കര-2-ആഗസ്റ്റ് 10- ഉദുമ വില്ലേജ് ഓഫീസ്, പുല്ലൂര്‍-പെരിയ- ആഗസ്റ്റ് 17 – പെരിയ വില്ലേജ് ഓഫീസ്, അജാനൂര്‍, ചിത്താരി -ആഗസ്റ്റ് 18- അജാനൂര്‍ വില്ലേജ് ഓഫീസ്, മടിക്കൈ, അമ്പലത്തറ-ആഗസ്റ്റ് 19- മടിക്കൈ വില്ലേജ് ഓഫീസ്, നീലേശ്വരം, പേരോല്‍, പുതുക്കൈ ഓഫ് കാഞ്ഞങ്ങാട് – ആഗസ്റ്റ് 22- നീലേശ്വരം വില്ലേജ് ഓഫീസ്, കയ്യൂര്‍, ചീമേനി, ക്ലായിക്കോട്- ആഗസ്റ്റ് 23- ചീമേനി വില്ലേജ് ഓഫീസ്, പിലിക്കോട്, കൊടക്കാട്- ആഗസ്റ്റ് 25-പിലിക്കോട് വില്ലേജ് ഓഫീസ്, പടന്ന, ഉദിനൂര്‍-ആഗസ്റ്റ് 26-പടന്ന വില്ലേജ് ഓഫീസ്, നോര്‍ത്ത് തൃക്കരിപ്പൂര്‍, സൗത്ത് തൃക്കരിപ്പൂര്‍-ആഗസ്റ്റ് 29- നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസ്, വലിയപറമ്പ -ആഗസ്റ്റ് 30- വലിയപറമ്പ വില്ലേജ് ഓഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: