കൊച്ചി: കേരളത്തിലെ ആദ്യ ഫോട്ടോഗ്രാഫി മ്യൂസിയമായ ഫോട്ടോമ്യൂസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോട്ടോ പ്രദര്‍ശനം കൊച്ചിയില്‍. സ്വതന്ത്ര ജന്മങ്ങള് തുറന്ന ലക്ഷ്യങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം ഇന്നു മുതല്‍ ഓഗസ്റ്റ് നാലുവരെ ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗ്യാലറിയില്‍ നടക്കും.
2015ല്‍ ബിഎഎഫ് ഫോട്ടോമ്യൂസ് ക്ലബില്‍ പോസ്റ്റ് ചെയ്യപ്പെട്ട 45,000 ത്തില്പരം ചിത്രങ്ങളില്‍ നിന്നും ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെട്ട ജ്യൂറി തെരഞ്ഞെടുത്ത ചിത്രങ്ങളും പ്രത്യേക ക്ഷണിതാക്കളുട വിഭാഗത്തില്‍ ഇരുപത് വിദേശ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളും ഭാരതത്തിലെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരില്‍ പ്രമുഖരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 11.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംവിധായകന് അബ്രിഡ് ഷൈന്‍, ജോസുകുട്ടി പനയ്ക്കല്‍, നടി രഞ്ജിനി, ഫോട്ടോഗ്രാഫര്‍ സുരേഷ് എലമോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: