പത്തനംതിട്ട: പത്തനംതിട്ട നഗര സഭ ശ്മശാനത്തിനു സമീപം കൊല ചെയ്യപ്പെട്ട ഏലിക്കുട്ടിയുടെ 37 ആടുകളെ കൈപ്പറ്റിയ 12 ജീവന ക്കാരില് നിന്നും നഷ്ടപരിഹാരമായി ആണ്, പെണ് ആടിന് 1500 രൂപ നിരക്കിലും പെണ് ആടിന് 1000 രൂപ നിരക്കിലും വില നിശ്ചയിച്ച് ഈടാ ക്കാനുള്ള പത്തനംതിട്ട നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം നിയമാനുസൃതമല്ലെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട്.
ഏലിക്കുട്ടിയുടെ ആടുകള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം നഗരസഭയ്ക്കില്ലെന്നും മൃഗസംര ക്ഷണ വകുപ്പിനാണ് ഉള്ളതെന്നും ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല സാങ്കേതികോപദേശക സമിതിയുടെ ഉത്തരവിന് പ്രകാരം ഏലിക്കുട്ടിയുടെ ആടുകളെ കൈപ്പറ്റിയ ജീവനക്കാരില്‍ നിന്നും ഒരു പെണ് ആടിന് 8000 രൂപ പ്രകാരവും ആണ് ആടിന് 46000 രൂപ പ്രകാരവും ഒരു ആട്ടിന്‍കുട്ടിക്ക് 4000 രൂപ പ്രകാരവും 12 ജീവനക്കാരില്‍ നിന്നും 2,28,000 രൂപ ഈടാക്കാ നാണ് ജില്ലാ ലോക്കല്‍ ഫണ്ട് ഓഡിറ്റ് പത്തനംതിട്ട നഗരസഭാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കു ന്നത്. ഏലിക്കുട്ടിയുടെ ആടുകളെ സംബന്ധിച്ച വിവരം പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവര്‍ത്തക നും ഏലിക്കുട്ടിയുടെ ആടുകളെ സംബന്ധിച്ച പരാതിക്കാരനു മായ റഷീദ് ആനപ്പാറ നല്കിയ വിവരാ വകാശ നിയമപ്രകാരമുള്ള അപേ ക്ഷയ്ക്ക് ജില്ലാ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറ ക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ വെളിവാകുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: