കോഴഞ്ചേരി: പൊതുജനങ്ങള്‍ക്കും വിദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്ന ഭക്തജനങ്ങള്‍ക്കും വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കാന്‍ അവസരൊരുക്കിയതായി പള്ളിയോട സേവാസംഘം. നിലവില്‍ പള്ളിയോടക്കരക്കാര്‍ക്കും വഴിപാടുകാര്‍ക്കും അവരുടെ ക്ഷണിതാക്കള്‍ക്കും മാത്രമേ വള്ളസദ്യയില്‍ പങ്കെടുക്കാന്‍ അവസരമൊള്ളൂ. മറ്റുള്ളവര്‍ക്ക് വള്ളസദ്യവഴിപാടില് പങ്കെടുക്കുന്നതിനും മനസ്സിലാക്കുന്നതിനുമായിട്ടാണ് ആഗസ്റ്റ് 7മുതല്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക കൂപ്പണും 150 രൂപാ നിരക്കില്‍ തയ്യാറാക്കിയിട്ടുണ്ട്. ഞായറാഴ്ച ദിവസങ്ങളില്‍ ഏര്‍പ്പെടുക്കിയ സംവിധാനം ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാദിവസവും നടത്തുന്നതിനായി ആലോചിക്കുമെന്ന് സേവാസംഘം ഫുഡ് കമ്മിറ്റി കണ്‍വീനര്‍ കെ.പി.സോമന് അറിയിച്ചു. പാഞ്ചജന്യം ഓഫീസില്‍ മൂന്നുദിവസം മുമ്പു കൂപ്പണ്‍ എടുക്കുകയോ ബുക്കു ചെയ്യുകയോ വേണമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: