പത്തനംതിട്ട: കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ഒരുക്കം പൂര്‍ത്തിയായതായി കാവ് സംരക്ഷണ സമിതി അറിയിച്ചു.ആഗസ്റ്റ് രണ്ടാം തീയതി രാവിലെ മുതല്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ ബലി തര്‍പ്പണം നടക്കും.കാവ് ഊരാളിമാരായ രണ്ടാം തറ ഗോപാലന്,അനീഷ്,ഭാസ്ക്കരന്‍ ഊരാളി, എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ചടങ്ങ് നടക്കും.മലക്ക് പടേനി ,താംബൂല സമര്‍പ്പണം ,ആനയൂട്ട് ,വാനരയൂട്ട് ,നാഗയൂട്ട്,വാവൂട്ട് എന്നിവയും കാവില്‍ നടക്കും.
കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍ പൂര്‍ത്തിയാതായി കാവ് സെക്രട്ടറി സലിം കുമാര്‍,പ്രസിഡന്റ് ശാന്തകുമാര്‍,മീഡിയ മാനേജര്‍ ജയന് കോന്നി എന്നിവര്‍ അറിയിച്ചു. പിതൃതര്‍പ്പണത്തിന് മുന്‍കൂര്‍ ബുക്ക് ചെയ്യാം.ഫോണ്‍: 9946283 143,9447504529,9946187136.
പ്രതികരിക്കാൻ ഇവിടെ എഴുതുക: