‘അമ്മയെ വെട്ടിമുറിച്ചിട്ട്
വിളക്ക് തെളിയിക്കയോ?
– ഏതു കുട്ടിയാണതു ചെയ്തത്?
ആരാണ് സഹോദരന്റെ സമാധിക്കുമേല്‍
സ്വന്തം മാളിക പണിയുന്നത്?
ആരാണ് ജന്മനാടിന് തീവെച്ചിട്ട്
സ്വന്തം വീടിനു വെളിച്ചമുണ്ടാക്കുന്നത്?
അമ്മയെ വിറ്റിട്ട്
സുഖം മേടിച്ചവനാരാണ്?
രക്തം തുള്ളി തുള്ളിയായി
ചിന്നിക്കിടക്കുന്നു
നെറ്റിയിലെ കുങ്കുമം
ഉതിര്‍ന്നു വീഴുന്നു
ഒരിടത്തു ദീപാവലി
മറ്റൊരിടത്തു നരമേധം’
(വാജ്പേയി)
എനിക്കറിയാം-പറയട്ടെയോ?
തെറ്റാണെങ്കില്‍
പൊറുക്കൂ-ജ്ഞാനത്തിനു
നിറങ്ങള്‍ പലതല്ലയോ!
മറ്റാരുമല്ല, ദശ-
കണ്ഠനാണവന്; ഇന്നും
തല്ക്കഥയാണീ മന്നില്‍
തരംപോല്‍ നടക്കുന്നു
ലങ്കാലക്ഷ്മിയാക്കീലേ
സാക്ഷാല്‍ ലക്ഷ്മിയെ നിജ-
ഹൃംകൃതി, സ്വന്തം മേന്മ
സുരലോകമെത്തിക്കാന്
അവള് ദാസിയായ്- പിന്നെ
അനുജ്ഞ കേള്‍ക്കാനല്ലേ
കഴിയൂ; ലങ്കാപുരി
സമ്പത്താല്‍ സമൃദ്ധമായ്
പേടകം പായിച്ചണ്ഡ-
കടാഹമടക്കൂന്നൂ
പേപിടിച്ചപോല് സ്ഫോട-
കായുധം നിറയ്ക്കുന്നൂ
കടല്‍ ചാകുന്നതണു-
പ്രസരത്തിനാൽ, ഭൂവി-
ന്നടിവാരത്തെയിളക്കുന്നു
തല്പ്പരീക്ഷണം
ഭൂമിപുത്രിയെ യന്ത:-
പുരമെത്തിച്ചൂ കൊടും-
ഭീകര ഖഡ്ഗം വിയല്‍-
പ്പക്ഷിയെ ബലിയാക്കി.
എണ്ണ, വാതകം, കരി
ഒടുങ്ങിപ്പാതാളത്തി-
െലത്തിയ ചര ജന്തു-
വംശനാശത്തിന് മീതേ,
മനുജപ്രാണശ്വാസ
മഹാരണ്യത്തിന് വൃക്ഷ
തടിനി നദി വ്യൂഹം
തീര്‍ത്ത നന്മതന് പക്ഷം,
അവിടൊക്കെയും അവന്
മര്ത്ത്യാസ്ഥിയാലേ ശുഭ്ര-
ഛവിയാല്, രക്തം പൂശു-
മഴകാല്,തീര്‍ത്തു സൗധം
എന്നിട്ടും മാതാ ലക്ഷ്മി
ദാസിയാണല്ലോ, ലങ്ക-
തന്നില്‍-ഹാ! വാതാന്മജന്‍
പറന്നിങ്ങെത്തും വരെ!
പേരിതു ശ്രവിച്ചപ്പോള്‍
അക്ഷമം’ ബജ്റംഗ് ബലി*
ജയ് ജയ്’ എന്നുറക്കനെ
അടല്‍ജി പൂരിപ്പിച്ചോ!
* ബജ്റംഗ് ബലി:
വജ്രബലമുള്ള ഹനുമാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: